gnn24x7

ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് കമ്പനികൾ ,വിമാനടിക്കറ്റും ബസ്സ് നിരക്കും കുത്തനെ ഉയർത്തി

0
197
gnn24x7

തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയർ അവധിക്കാലത്ത് അന്തർ സംസ്ഥാന യാത്രകൾക്ക് യാത്ര നിരക്കിൽ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു ചെയ്യുന്നവരിൽ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാർജ്ജാണ്വിമാനകമ്പനികളും സ്വകാര്യ ബസുടമകളുംഈടാക്കുന്നത്.അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം മുതലെടുത്താണ് ഈ പതിവ് കൊള്ള.അഭ്യന്തര വിമാന സർവീസുകൾക്ക് ഡിസംബർ 15 മുതൽ തന്നെ ചാർജ്ജ്വർദ്ധിപ്പിച്ചിട്ടുണ്ട്.ഇക്കണോമി ക്ലാസിൽ മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി 7308 രൂപയാണെങ്കിൽ ക്രിസ്തുമസിന് തലേന്ന് ഇത് ആറിരട്ടിയിലധികമായി. ആഭ്യന്തര യാത്രയിൽ സീറ്റുകൾക്ക് ആവശ്യക്കാർ ഏറുന്നതുകൊണ്ടാണ് വിമാന കമ്പനികളുടെ ഈ കൊള്ള.

ചിലവ് താങ്ങാനാവാതെ ആകാശയാത്ര വേണ്ടെന്ന് വച്ച് അന്തർ സംസ്ഥാന സ്വകാര്യ ബസ് ആശ്രയിക്കാൻതീരുമാനിച്ചാലും രക്ഷയില്ല.ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുംതിരിച്ചുമുള്ള യാത്രക്ക് സ്വകാര്യബസുകളെല്ലാം അവധിക്കാലത്ത്ഈടാക്കുന്നത് ഭീമമായതുകയാണ്.സാധാരണ ദിവസങ്ങളിൽ 800 രൂപ മുതൽ 2000 രൂപ വരെ ഈടാക്കുന്ന വിവിധ സംസ്ഥാനങ്ങളിലേക്കുള്ളടിക്കറ്റുകൾ മൂവ്വായിരം മുതൽ നാലായിരംരൂപവരെയായിവർദ്ധിച്ചിരിക്കുന്നു.ക്രിസ്തുമസ് അടുക്കുന്നതോടെ ഇത് പിന്നേയും വർദ്ധിപ്പിക്കും.ഈ കൊള്ളക്ക് വേണ്ടി പല സ്വകാര്യ ബസുകളിലും അവധിക്കാലത്തെ ടിക്കറ്റ് ഇപ്പോൾ ബുക്കു ചെയ്യാൻകഴിയുന്നില്ല.

മറ്റ് സംസ്ഥാനങ്ങളിൽ പഠിക്കുന്നവിദ്യാർത്ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്.ഇത് ഈ അവധിക്കാലത്തെ മാത്രം പ്രശ്നമല്ല.എല്ലാ അവധിക്കാലവും വിമാനകമ്പനികൾക്കും സ്വകാര്യ ബസുടമകൾക്കും ചാകരയാണ്, യാത്രക്കാർക്ക് കണ്ണീരും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here