നാലു സെന്റിലും ഒരു കാടൊരുക്കാം എന്നു തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശി ഷാജു. ഷാജുവിന്റെ മട്ടുപ്പാവ് ഒരു കൊച്ചു വനമാണ്.
ബുദ്ധന്റെ ബോധി, ബഷീറിന്റെ മാങ്കോസ്റ്റിൻ, കമാലാ സുരയ്യയുടെ നീർമാതളം, സീതയുടെ ശിംശിവ, കൃഷ്ണന്റെ കൃഷ്ണനാൽ തുടങ്ങി 300 ഓളം മരങ്ങളും സസ്യങ്ങളും ഇവിടെയുണ്ട്.
40 ഇനം ആൽമരത്തിൽ ഭൂരിഭാഗവും ഇവിടെയുണ്ട്. 36 ഇനം തുളസി, നാൽപ്പാമരങ്ങൾ, ബൈബിളിലെ 5 ശ്രേഷ്ട മരങ്ങൾ. എല്ലാം ഈ നാല് സെന്റിൽ ഒരുക്കിയിട്ടുണ്ട്.
ഷാജുവിന്റെ 30 വർഷത്തിലധികം നീണ്ട യാത്രകളുടെയും അനുഭവങ്ങളുടെയും സമ്പത്താണ് ഈ കാട്. തുടക്കത്തിൽ പലരും ഷാജുവിന് വട്ടാണെന്ന് വരെ പറഞ്ഞ് കളിയാക്കി.

ഫലംവൃഷങ്ങൾ നടാൻ ഉപദേശിച്ചു. അവരോടെല്ലാം ഷാജു പറഞ്ഞത് നിങ്ങളെല്ലാവരും ഫലവൃഷങ്ങൾ നട്ട് എനിക്ക് തരു. നിങ്ങൾക്ക് ഞാൻ കാട് കാണിക്കാം എന്നായിരുന്നു.
അപൂർവ്വമായ ഔഷധ വൃഷങ്ങളും ഈ മട്ടുപ്പാവിൽ ഉണ്ട്. ഐഎസ്ആർഒ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരനാണ് ഷാജു. വൻമരങ്ങൾ വളർത്താനുള്ള കാടിനും ഷാജു ശ്രമം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം കാരേറ്റിൽ വാങ്ങിയ സ്ഥലത്താണ് കാടൊരുങ്ങുന്നത്.