ഡബ്ലിൻ: ഡിസംബറിലെ ഉത്സവ ദിവസത്തിന് ഒമ്പത് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, ക്രിസ്തുമസിന് വീട്ടിലെത്തിച്ചേരുന്നതിനായി ഡബ്ലിൻ എയർപോർട്ടിലൂടെ ധാരാളം ആളുകൾ ഈ ആഴ്ച യാത്ര ചെയ്യുന്നുണ്ട്. എന്നാൽ ഉത്സവ സീസണിൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കോവിഡ്-19 നടപടികൾ മുതൽ സുരക്ഷാ പ്രോട്ടോക്കോളുകൾ വരെ ധാരാളം വിവരങ്ങൾ ഉണ്ട്. അതിനാൽ ഡബ്ലിൻ എയർപോർട്ടിൽ യാത്രക്കാർ എത്തിച്ചേരുമ്പോഴും പുറപ്പെടുമ്പോഴും സുഗമമായ അനുഭവം ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
വിമാനത്താവളം തിരക്കിലായിരിക്കുമെങ്കിലും 2019 നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്ന് daa യിലെ കമ്മ്യൂണിക്കേഷൻസിൻറെ ഗ്രൂപ്പ് ഹെഡ് Kevin Cullinane പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കുടുംബവുമായും സുഹൃത്തുക്കളുമായും വീണ്ടും ഒന്നിക്കുന്നതിന് വീട്ടിലേക്ക് മടങ്ങുന്ന ആളുകളുടെ തിരക്കേറിയ ക്രിസ്മസ് വരവ് പ്രതീക്ഷിക്കാമെന്നും ഈ വർഷം ഏകദേശം 850,000 ആളുകൾ ഡബ്ലിൻ എയർപോർട്ടിനകത്തും പുറത്തും യാത്ര ചെയ്യുമെന്ന് കണക്കാക്കുന്നുവെന്നും 2019-ൽ കോവിഡിന് മുമ്പുള്ള യാത്രയെ അപേക്ഷിച്ച് ഇത് 40% കുറഞ്ഞുവെന്നും കൂട്ടിച്ചേർത്ത അദ്ദേഹം വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.
- ടെർമിനലുകളിൽ യാത്രക്കാരെ കാണാൻ പദ്ധതിയിടുന്ന ആളുകൾക്ക് അവ നിലവിൽ യാത്രക്കാർക്കും എയർലൈൻ ക്രൂവിനും എയർപോർട്ട് സ്റ്റാഫിനും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് ഓർമ്മിക്കേണ്ടതുണ്ട്. ടെർമിനലുകൾക്ക് പുറത്ത് കൂടുതൽ മീറ്റിംഗ് പോയിന്റുകൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
- സമ്മാനങ്ങളുമായി യാത്ര ചെയ്യുന്ന ആളുകൾ ഡബ്ലിനിലെയോ അവരുടെ പുറപ്പെടുന്ന വിമാനത്താവളത്തിലെയോ സുരക്ഷാ ഉദ്യോഗസ്ഥർ ആ സമ്മാനങ്ങൾ പരിശോധിക്കേണ്ടതായ സാഹചര്യം ഉണ്ടാകുന്നതിനാൽ സമ്മാന ബാഗ് പൊതിയുന്നതിനു പകരം ഒരു ഗിഫ്റ്റ് ബാഗ് ഉപയോഗിക്കാൻ നിർദ്ദേശമുണ്ട്.
- എയർലൈനുകൾ കോവിഡ് -19 ഡോക്യുമെന്റേഷൻ പരിശോധിക്കുന്നുണ്ട്. എന്നിരുന്നാലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തുമ്പോൾ സ്‌പോട്ട് ചെക്കുകളും ഉണ്ടാകും.
- ചെക്ക്-ഇൻ സമയത്തും പുറപ്പെടുന്നതിന് മുമ്പും എയർലൈനുകൾ ഭൂരിഭാഗം പരിശോധനകളും ചെയ്യുന്നു, അതിനാൽ അയർലണ്ടിലേക്ക് എത്തുന്ന ആളുകൾ പുറപ്പെടുന്ന വിമാനത്താവളത്തിൽ നിന്ന് ടേക്ക്-ഓഫിന് മുമ്പ് അവരുടെ ഡോക്യുമെന്റേഷൻ പരിശോധിച്ചിരിക്കണം.
- ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന് കീഴിലുള്ള ഡബ്ലിൻ എയർപോർട്ടിലെ ബോർഡർ പ്രൊട്ടക്ഷൻ യൂണിറ്റ് ബോർഡിംഗിന് മുമ്പ് അവരുടെ എയർലൈൻ മുൻകൂട്ടി സ്‌ക്രീൻ ചെയ്യേണ്ട യാത്രക്കാരെ സ്‌പോട്ട് ചെക്ക് ചെയ്യുന്നുണ്ട്.
- എല്ലാ യാത്രക്കാരും അവരുടെ ഇലക്ട്രോണിക് പാസഞ്ചർ ലൊക്കേറ്റർ ഫോം മുൻകൂട്ടി പൂരിപ്പിച്ചിരിക്കണം.