വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് വിവിധയാളുകള്‍ പീഡനത്തിന് ഇരയാക്കിയതായാണ് പ്രോസിക്യൂഷന്‍ കേസ്.
1995 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഒന്നാം പ്രതി സുരേഷ് വിതുര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മറ്റുള്ളവർക്ക് കാഴ്ചവച്ചതാണ് കേസ്.
വിതുര കേസില്‍ ആദ്യമായാണ് ഒരു പ്രതി കുറ്റക്കാരന്‍ എന്ന് കോടതി കണ്ടെത്തിയത്. കേസിലെ മറ്റ് പ്രതികളെ കോടതിയില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ചലച്ചിത്ര താരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ളവരെ നേരത്തെ കേസിൽ വെറുതെ വിട്ടിരുന്നു.
കേസെടുത്ത് പതിനെട്ട് വര്‍ഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ പെണ്‍കുട്ടിയുടെ വിസ്താരം നടക്കുന്ന സമയത്ത് ഒളിവില്‍ പോയി. പിന്നീട് ഇയാളെ 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടുകയായിരുന്നു.