ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ രാജ്യാന്തര വിമാനത്തില്‍ യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണമായും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. 7.40 ഓടെ ഫൈ്‌ളറ്റ് ബംഗ്ലൂരുവില്‍ ഇറങ്ങിയതോടെ ഒരു ആകാശ പിറവിക്ക് വിമാനയാത്രക്കാരും ഇന്‍ഡിഗോ വിമാന സേവകരും സാക്ഷ്യം വഹിച്ചു.
എന്നാല്‍ ജന്മം കൊണ്ട് കുഞ്ഞ് പ്രായം തികയാതെയാണ് ജനിച്ചത് എങ്കിലും മറ്റ് ആരോഗ്യ നിലയ്ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഇന്‍ഡിഗോ പുറത്തിറങ്ങിയ അറിയിപ്പില്‍ സൂചിപ്പിച്ചു. ഇന്‍ഡിഗോയുടെ കണക്കുപ്രകാരം വാസ്തവത്തില്‍ യുവതി ഗര്‍ഭണിയായിട്ട് 32 ആഴ്ചകള്‍ ആയിരുന്നില്ല. അതുകൊണ്ടാണ് എയര്‍ലൈന്‍സ് യുവതിക്ക് യാത്രാനുമതി നല്‍കിയത്. നാടകീയമായ മറ്റൊരു വിചിത്ര കാര്യം കൂടി സംഭവിച്ചു.
യുവതി പ്രസവവേദന വന്നപ്പോള്‍ അതേ വിമാനത്തില്‍ ഒരു സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നത് അത്ഭുതകരമായി ഏവര്‍ക്കും തോന്നി. ഡോക്ടര്‍ ഉടനെ തന്നെ യുവതിക്ക് വേണ്ടുള്ള പരിചരണങ്ങള്‍ നല്‍കി. ഡോക്ടറുടെ സാന്നിധ്യം മറ്റുള്ളവര്‍ക്കും ഏറെ ആശ്വാസകരമായി. ഇന്‍ഡിഗോയുടെ Indigo6E 122 ഫൈ്‌ളറ്റിലാണ് സംഭവം നടന്നത്. അവിസ്മരണീയമായ ടീം വര്‍ക്കിലൂടെയാണ് യുവതിക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പ്രസവിക്കുവാനായത് എന്ന് ഡോക്ടര്‍ ഷൈലജ വല്ലഭാനി വെളിപ്പെടുത്തി.