അയര്‍ലണ്ട്: ബ്രിട്ടണില്‍ പ്രത്യേക തരത്തിലുള്ള കോവിഡ് വൈറസ് കണ്ടെത്തിയതും അതിന്റെ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്ന് യു.കെ യില്‍ നിന്നും അയര്‍ലണ്ടിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍, യുകെയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് വരാനിരിക്കുന്ന എല്ലാ ഫൈള്റ്റുകളും ചുരുങ്ങിയത് 48 മണിക്കൂറെങ്കിലും നിര്‍ത്തിവെച്ചതായി അറിയിപ്പുകള്‍ പുറത്തു വന്നു. ചരക്കുനീക്കത്തിനും അവശ്യ സേവന ജീവനക്കാര്‍ക്കും മാത്രം ചെറിയ ഫെറികളില്‍ അനുമതിയുള്ളൂ. എന്നാല്‍ നിരോധനം കൂടുതല്‍ നീട്ടണോ എന്ന് ചൊവ്വാഴ്ചത്തെ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമെ തീരുമാനിക്കുകയുള്ളൂ.
നേരത്തേ ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ ഉറപ്പാക്കിയ യാത്രക്കാര്‍ അതാത് എയര്‍ സര്‍വ്വീസുകളുമായി ബന്ധപ്പെടണമെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് മുന്നറിയിപ്പ് പുറത്തിറക്കി. അതേസമയം അയര്‍ലണ്ടില്‍ നിന്നും യു.കെ.യിലേക്ക് തിരിച്ചു പോവാനുള്ള ഫൈ്‌ളറ്റുകള്‍ മാത്രമെ പോവുകയുള്ളൂ എന്നും ഫൈ്‌ളറ്റുകളുടെ റദ്ദാക്കല്‍ ടിക്കറ്റ് മുന്‍കൂട്ടി ഉറപ്പാക്കിയവര്‍ക്ക് ബുദ്ധിമുട്ട് നേരിടുമെന്ന് ഉറപ്പായിട്ടുണ്ട്. അവര്‍ ഉടനടി അതാത് എയര്‍ലൈന്‍സുമായി ബന്ധപ്പെടണം.
ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്ക് ഭാഗത്ത് COVID-19 ന്റെ പുതിയ വകഭേദത്തെ തിരിച്ചറിയുകയും രോഗവ്യാപനം രൂക്ഷമായെന്നും തിരിച്ചറിഞ്ഞതിന് തുടര്‍ന്നാണ്, അര്‍ദ്ധരാത്രി മുതല്‍ ബ്രിട്ടനില്‍ നിന്ന് അയര്‍ലണ്ട് സംസ്ഥാനത്തേക്ക് വരുന്ന എല്ലാ വിമാനങ്ങള്‍ക്കും നിരോധനം ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നിരോധനം ഡിസംബര്‍ 21 തിങ്കള്‍, 22 ചൊവ്വാഴ്ച എന്നീ ദിവസങ്ങളിലാണ് ഇപ്പോള്‍ നടപ്പാക്കിയത്. 2020 ഡിസംബര്‍ 22 ചൊവ്വാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിരോധനം ഐറിഷ് സര്‍ക്കാര്‍ അവലോകനം ചെയ്യും. തുടര്‍ന്ന് ഇത് നീട്ടണമോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കും.