gnn24x7

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം

0
396
gnn24x7

ശ്രീനഗര്‍: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പ്രകോപനം. രണ്ട് വാഹനങ്ങളില്‍ സിവിൽ ഡ്രസിൽ ഇന്ത്യന്‍ അതിര്‍ത്തി കടക്കാൻ ശ്രമിച്ച ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്. ലേയുടെ കിഴക്കന്‍ ലഢാഖിലെ ചാങ്താങ് ഗ്രാമത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഒരു കൂട്ടം ചൈനീസ് സൈനികരെയാണ് ഇന്ത്യ തടഞ്ഞത്.

കാലിമേയ്ക്കുന്നവർ എന്നാ വ്യാജേന ഗ്രാമത്തിലെത്തിയ ഇവരെ പ്രദേശവാസികളും ഐടിഡിപിയും ചൈനീസ് ഭാഗത്തേയ്ക്ക് മടക്കി അയക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ച് വരിക ആണെന്ന് സുരക്ഷാ സേന അറിയിച്ചു.

gnn24x7