കാനഡയിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി പൈലറ്റിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷ് (23) ആണ് അപകടത്തിൽ മരിച്ചത്. പരിശീലനപ്പറക്കലിനിടെ ചെറുവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ശ്രീഹരിയുടെ സഹപാഠിയായ കാനഡ സ്വദേശി സാവന്ന മേ റോയ്‌സും മരിച്ചു. കാനഡ മാനിറ്റോബ സ്‌റ്റൈന്‍ ബാങ്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് വിമാനങ്ങളും ഒരേ സമയം റൺവേയിലേക്ക് പറന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബല്‍ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. ഫ്‌ളയിങ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

കാനഡയിലെ മാനിടോബയിൽ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിനു സമീപം പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.45നായിരുന്നു അപകടം. 2 സെസ്ന വിമാനങ്ങളിലും പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയ ശ്രീഹരി കമേഴ്സ്യൽ ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു. സ്വകാര്യ പൈലറ്റ് ലൈസൻസിനുള്ള പരിശീലനത്തിലായിരുന്നു സാവന്ന.

റൺവേയിലേക്കു പറന്നിറങ്ങി പൊടുന്നനെ വീണ്ടും പറന്നുയരുന്നതിനുള്ള പരിശീലനത്തിനിടെയാണ് ശ്രീഹരിയുടെയും സാവന്നയുടെയും വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചതെന്ന് ഇരുവരും പഠിച്ചിരുന്ന ഹാർവ്സ് എയർപൈലറ്റ് ട്രെയ്നിങ് സ്കൂളിന്റെ പ്രസിഡന്റ് ആഡം പെന്നർ പറഞ്ഞു.


Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb