ലണ്ടൻ: ബ്രിട്ടനിലെ ബോൾട്ടണിൽ മലയാളി പെൺകുട്ടി മരിച്ചു. കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ പള്ളി ഇടവകാംഗമായ കുര്യം പറമ്പിൽ സണ്ണി എന്ന ചാക്കോ വർഗിസിന്റെയും വൽസമ്മയുടെയും മകൾ എവിലിൻ ചാക്കോ (16) ആണ് ഇന്നലെ മരിച്ചത്. രണ്ടുദിവസമായി ബോൾട്ടൺ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ബോൾട്ടണിലെ മലയാളി സമൂഹത്തിന് ഏറെ പ്രിയപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിനിൽക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. ജിസിഎസ്ഇ വിദ്യാർഥിയായ എവിലിന് മൂത്ത ഒരു സഹോദരിയുമുണ്ട്. സംസ്കാരം പിന്നീട് ബ്രിട്ടനിൽ തന്നെ നടത്തും. ബ്രിട്ടനിലെ മലയാളികൾക്കിടയിൽ രണ്ടുമാസത്തിനുള്ളിൽ ഉണ്ടാകുന്ന രണ്ടാമത്തെ ടീനേജ് മരണമാണ് ഇത്.







































