ഇന്ത്യൻ ഗവേഷകയും ചരിത്രകാരിയുമായ മണികർണിക ദത്തയെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയം. അനുവദനീയമായ ദിവസത്തേക്കാൾ കൂടുതൽ സമയം ഗവേഷണത്തിനായി ഇന്ത്യ സന്ദർശിച്ചതിനാലാണ് നടപടി എന്നാണ് യുകെയുടെ വിശദീകരണം. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ മണികര്‍ണിക ദത്തയും ഭർത്താവും ദീർഘകാല താമസത്തെ അടിസ്ഥാനമാക്കി യുകെയിൽ തുടരാൻ അനിശ്ചിതകാല അവധിക്ക് (ഐആര്‍എല്‍) അപേക്ഷിച്ചിരുന്നു. ബ്രിട്ടനിലെ ഒരു ഇമിഗ്രേഷൻ സ്റ്റാറ്റസാണ് ‘ഇന്‍ഡെഫിനിറ്റ് ലീവ് ടു റിമെയ്‌ന്‍’ (ഐആര്‍എല്‍) എന്നത്. വ്യക്തികൾക്ക് സമയ നിയന്ത്രണങ്ങളില്ലാതെ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഇത് അനുവദിക്കും. ബ്രിട്ടീഷ് പൗരത്വത്തിലേക്കുള്ള ഒരു പാതയാണ് ഐആര്‍എല്‍.

അതേസമയം ഭർത്താവിന്‍റെ അപേക്ഷ സ്വീകരിച്ചെങ്കിലും മണികര്‍ണികയുടെ അപേക്ഷ നിരസിക്കപ്പെട്ടു. പുനപരിശോധനയ്ക്ക് അപേക്ഷിച്ചപ്പോഴും യുകെ ഹോം ഓഫിസ് അവരുടെ അപേക്ഷ നിരസിച്ചു. യുകെ വിടണമെന്ന അറയിപ്പാണ് മണികര്‍ണികയ്ക്ക് ലഭിച്ചത്.’നിങ്ങൾ ഇപ്പോൾ യുണൈറ്റഡ് കിങ്ഡം വിടണം. നിങ്ങൾ സ്വമേധയാ പോകുന്നില്ലെങ്കിൽ, നിങ്ങൾക്ക് 10 വർഷത്തെ റീ-എൻട്രി വിലക്കും അധിക കാലം താമസിച്ചതിന് നിയമ നടപടിയും നേരിടേണ്ടിവരും’ എന്ന് യുകെ ഹോം ഓഫിസ് അറിയിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്‌തു. ബ്രിട്ടനിൽ കുടുംബം ഇല്ലാത്തതിനാല്‍ മണികര്‍ണികയ്ക്ക് യുകെയില്‍ കൂടുതൽ ദിവസം ചെലവഴിക്കാൻ കഴിയില്ലെന്നും ഹോം ഓഫിസ് പറയുന്നു. 37 കാരിയായ മണികര്‍ണിക ദത്ത 2012 മുതൽ ലണ്ടനിൽ താമസിക്കുകയാണ്.


10 വർഷത്തിലേറെയായി പങ്കാളിയുമൊത്താണ് സൗത്ത് ലണ്ടനില്‍ താമസിക്കുന്നത്. ഡൂബ്ലിനിലെ യൂണിവേഴ്‌സിറ്റി കോളജിലെ ഹിസ്റ്ററി സ്‌കൂളിൽ അധ്യാപികയാണ് മണികര്‍ണിക ദത്ത. ഭർത്താവ് സൗവിക് നഹ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ സീനിയർ ലക്‌ചററാണ്.ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ബ്രിസ്റ്റൽ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്‌ത സ്ഥാപനങ്ങളില്‍ മണികര്‍ണിക പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാൽ അനുവദനീയമായ 548 ദിവസത്തേക്കാൾ 143 ദിവസം അധികം താമസിച്ചതിനാൽ അനിശ്ചിതകാല അവധി (ILR)ക്കുള്ള അവരുടെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. ഇന്ത്യയിൽ സൂക്ഷിച്ചിരിക്കുന്ന ചരിത്ര സംബന്ധമായ ഇന്ത്യൻ ആർക്കൈവുകള്‍ പഠിക്കാനുള്ളതിനാല്‍, ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 691 അവര്‍ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb