gnn24x7

യു കെ യിലേക്ക് പോകുന്ന കെയർ വർക്കേഴ്സ് ഈ ചതിയിൽ വീഴരുത്… റിക്രൂട്ട്മെന്റിലെ പകൾക്കൊള്ള മനസിലാക്കാം.

0
445
gnn24x7

നാട്ടിലെ പ്രാരാബ്ദങ്ങളിൽ നിന്ന് കരകയറാൻ വിദേശത്തേക്ക് ജോലിക്കായി പോയവരിൽ അല്ലെങ്കിൽ ഇനി പോകുന്നവരിൽ നമ്മുക്ക് പരിചയമുള്ള ഒരാൾ എങ്കിലും ഉണ്ടാകും. എന്നാൽ അവരെല്ലാം പ്രതീക്ഷിച്ച ജോലിയിൽ എത്തുന്നുണ്ടോ. എത്ര പേർക്ക് പാതി വഴിയിൽ ജോലി ഉപേഷിച്ച് പോരേണ്ടി വന്നിട്ടുണ്ട്..

തൊഴിൽ ഏജന്റ്മാരുടെയും മറ്റും വാഗ്ദാനങ്ങളിൽ വഞ്ചിതരായി നിരവധി പേർ ഇന്നും ദുരിതജീവിതം നയിക്കുന്നു. കെയർ വർക്കർ റിക്രൂട്മെന്റിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ബ്രിട്ടനിലെ പ്രായമായവരെയും വികലാംഗരെയും പരിപാലിക്കുന്നതിനായി വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്ത കെയർ വർക്കർമാരിൽ നിന്ന് ആയിരക്കണക്കിന് പൗണ്ട് അനധികൃത ഫീസായി ഈടാക്കുകയും അവരുടെ കടങ്ങൾ വീട്ടാൻ ചൂഷണ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്യുന്നു. ഉദ്യോഗാർത്ഥികളിൽ നിന്ന് റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്ന കെയർ ഹോമുകളിലേക്കും ഹോംകെയർ ഏജൻസികളിലേക്കും തൊഴിലാളികളെ എത്തിക്കുന്ന ഏജൻസികളെ കുറിച്ച് വിദേശ മാധ്യമം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങൾ കണ്ടെത്തിയത്.

കെയർ വർക്കർമാർക്ക് റിക്രൂട്ട്മെന്റ് ഫീസ് നൽകണമോ?? തുടർന്ന് വായിക്കുക.

നിയമപ്രകാരം, ഒരു കാൻഡിഡേറ്റ് ജോലി കണ്ടെത്തുന്നതിനോ അല്ലെങ്കിൽ കണ്ടെത്താൻ ശ്രമിക്കുന്നതിനോ ഏജന്റുമാർക്ക് ഫീസ് ഈടാക്കാൻ കഴിയില്ല. മുമ്പ് യുഎഇയിലും ഖത്തറിലും വെളിപ്പെടുത്തിയിരുന്ന റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്ന രീതി, തൊഴിലാളികളെ ചൂഷണത്തിന് വിധേയരാക്കുന്ന മനുഷ്യാവകാശ ലംഘനമായി കണക്കാക്കുന്നു.

എന്നാൽ ഫീസ് പലപ്പോഴും “പ്രോസസിംഗ്”, “സർവീസ്” അല്ലെങ്കിൽ “അഡ്മിൻ” ചാർജായി ഇടാക്കുന്നുണ്ട്. പല തൊഴിലാളികൾക്കും അവ നിയമവിരുദ്ധമാണെന്ന് അറിയില്ല. മിക്കപ്പോഴും, തൊഴിലാളി യുകെയിൽ എത്തുന്നതുവരെ ഫീസ് അല്ലെങ്കിൽ മുഴുവൻ തുകയും പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല, അപ്പോഴേക്കും അവർ ഫ്ലൈറ്റുകൾക്കും സ്ഥലംമാറ്റത്തിനും പണം നൽകിക്കഴിഞ്ഞിരിക്കും.മറ്റുള്ളവർ പല തരത്തിലുള്ള ചൂഷണങ്ങൾക്കും ഭീഷണികൾക്കും വിധേയരായിട്ടുണ്ട്. അല്ലെങ്കിൽ മിനിമം വേതനത്തേക്കാൾ കുറഞ്ഞ വേതനം നൽകിയതായി പറ്റിക്കപ്പെടുന്നു.

പരിചരണ തൊഴിലാളികൾക്കുള്ള സ്പോൺസർഷിപ്പ് സമ്പ്രദായത്തിൽ അവരുടെ വിസ തൊഴിലുടമയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇതിനെതിരെ പ്രതികരിക്കാനും കഴിയുന്നില്ല.ബ്രിട്ടനിലെ സോഷ്യൽ കെയർ സ്റ്റാഫ് മേഖല ഒരു പ്രതിസന്ധി ഘട്ടത്തിലാണ് ഇപ്പോഴുള്ളത്ത്. ദേശീയതലത്തിൽ ഏകദേശം 105,000 ഒഴിവുകളും ആയിരക്കണക്കിന് രോഗികൾ പരിചരണത്തിനായി നീണ്ട കാലതാമസം നേരിടുന്നവരുമായിട്ടാണ് കണ്ടെത്തലുകൾ.

അന്തർദേശീയ കെയർ വർക്കർമാർക്കുള്ള വിസ സ്കീം..അറിയുക

അഅന്തർദേശീയ ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിനായി കെയർ വർക്കേഴ്‌സിനെ ക്ഷാമ തൊഴിൽ പട്ടികയിൽ ഉൾപ്പെടുത്തി ഫെബ്രുവരിയിൽ അവതരിപ്പിച്ച സർക്കാർ വിസ സ്കീം കെയർ വർക്കർമാർക്ക് ഏറെ അനുകൂലമായതാണ്.എന്നാൽ പുതിയ വിസ നിയമം റൂട്ട് ഏജൻസികളും കടത്തുകാരും വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി വെളിപ്പെടുത്തുന്നു. ഇത് വഴി തൊഴിലാളികൾ വൻചൂഷണത്തിന് ഇരയാകുന്നുണ്ട്.

ഇന്ത്യൻ തൊഴിലാളികൾ ഇരകളാകുന്നു…

കഴിഞ്ഞയാഴ്ച പുറത്തവന്ന ഒരു മാധ്യമ റിപ്പോർട്ടിൽ ഇന്ത്യൻ തൊഴിലാളികളെ കെയർ ഹോമുകളിലേക്ക് വിതരണം ചെയ്യുന്ന ഒരു ഏജൻസിയുടെ വെളുപ്പെടുത്തൽ നടുക്കുന്നതാണ്., ഒരു മണിക്കൂറിന് 10 പൗണ്ട് ജോലി ക്രമീകരിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്നും ഈടാക്കുന്നത് ഫീസ് 1.7 മില്യൺ രൂപയാണ്. ഏകദേശം 17,600 പൗണ്ട്.

സ്‌പോൺസർഷിപ്പിന്റെ സർട്ടിഫിക്കറ്റ്, സാധാരണയായി തൊഴിലുടമ വഹിക്കുന്ന ചിലവ്, വിസ അപേക്ഷാ ചിലവുകൾ എന്നിവയുൾപ്പെടെയുള്ള “പ്ലെയ്‌സ്‌മെന്റ് പാക്കേജിന്” 4,500 പൗണ്ട് വരെയാണ് ഈടാക്കുന്നത്. അഭിഭാഷകർക്കും രജിസ്റ്റർ ചെയ്ത ഇമിഗ്രേഷൻ ഉപദേഷ്ടാക്കൾക്കും മാത്രമേ നിയമപരമായി നിരക്ക് ഈടാക്കുന്നു.

കെയർ മേഖലയിലെ ആധുനിക അടിമത്തം വളർന്നുവരുന്ന ഒരു പ്രശ്നമാണ്, അടുത്തിടെ ഗവൺമെന്റിന്റെ തൊഴിൽ ദുരുപയോഗ ഏജൻസി നടത്തിയ നിരവധി റെയ്ഡുകളും ചാരിറ്റികളിൽ നിന്നും കെയർ ക്വാളിറ്റി കമ്മീഷനിൽ നിന്നുമുള്ള ഡാറ്റ കേസുകളുടെ വർദ്ധനവ് സൂചിപ്പിക്കുന്നു.നോർത്ത് വെയിൽസിലെ ഒരു കേസിൽ, ഒമ്പത് ഇന്ത്യൻ തൊഴിലാളികൾ ഇടുങ്ങിയതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ കഴിയുന്നതായി കണ്ടെത്തിയത് ഈ ചൂഷണത്തിന്റെ നേർക്കാഴ്ചയാണ്. അവർ ജോലി ചെയ്തിരുന്ന കെയർ ഹോമുകളിലെ താമസക്കാരുടെ ഭക്ഷണത്തിൽ നിന്ന് മിച്ചമുള്ളതാണ് അവർ കഴിച്ചിരുന്നത്.

വിദ്യാർത്ഥികളായി ബ്രിട്ടനിലെത്തിയ തൊഴിലാളികൾ മിനിമം വേതനത്തിനായി ആഴ്ചയിൽ 80 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്.അവരുടെ ശമ്പളം നിയന്ത്രിക്കുന്നത് ഇത്തരത്തിലുള്ള ഏജന്റുമാരാണെന്ന് ആരോപിക്കപ്പെടുന്നു. ഈ മേഖലയിലെ നിയമവിരുദ്ധമായ തൊഴിൽ സമ്പ്രദായങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ “വളരെ ഗൗരവത്തോടെയാണ്” കാണുന്നതെന്നും, നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഏജൻസികൾ അല്ലെങ്കിൽ തൊഴിലുടമകൾ പ്രോസിക്യൂഷൻ നേരിടേണ്ടിവരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

റിക്രൂട്ട്‌മെന്റ് ഫീസ് നിരോധിക്കുകയും ഏജൻസികൾ നടത്തുന്ന ചെലവുകൾ തൊഴിലുടമകളിൽ നിന്ന് ഈടാക്കുകയും വേണമെന്ന് പറയുന്ന അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിനായുള്ള പ്രാക്ടീസ് കോഡിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ ദാതാക്കൾ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here