gnn24x7

പുതുവർഷാഘോഷം മാറ്റിവച്ച് ലണ്ടനിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം

0
255
gnn24x7

ലണ്ടൻ: ലോകം മുഴുവൻ പുതുവർഷാഘോഷങ്ങളിൽ മുഴുകിയപ്പോൾ ബ്രിട്ടനിലെ കോൺഗ്രസുകാരായ പ്രവസികൾക്ക് ഇന്നലെ പ്രതിഷേധത്തിന്റെ ദിനമായിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം. കൊടും തണുപ്പിനെയും ആഘോഷത്തിന്റെ ആരവങ്ങളെയും അവഗണിച്ച് ഒഐസിസി –യുകെയുടെ കുടക്കീഴിൽ അണിനിരന്ന കോൺഗ്രസ് പ്രവർത്തകർ, മെഴുകു തിരി തെളിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ ഉയർത്തിയും ഒരു മണിക്കൂർ സമയം കൊണ്ട് ഇന്ത്യയിലെ വിവാദ നിയമത്തിനെതിരെ പ്രതിഷേധമുയർത്തി. 

ലണ്ടൻ നഗരത്തിലെ പാർലമെന്റ് സ്ക്വയറിനു മുന്നിലുള്ള ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു ഗാന്ധിയൻ മാതൃകയിലുള്ള പ്രതിഷേധ സമരം. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒ.ഐ.സി.സി. പ്രവർത്തകർ പ്രതിഷേധത്തിനായി മയിലുകൾ താണ്ടിയാണ് ന്യൂ ഇയർ ദിനത്തിൽ ലണ്ടനിലെത്തിയത്. ഇന്നലെ വൈകിട്ട് മൂന്നു മുതൽ നാലു വരെയായിരുന്നു സമര പരിപാടികൾ.

ഇന്ത്യൻ ഭരണഘടനയുടെ സത്തയെ ഉന്മൂലനം ചെയ്ത് വർഗീയ ഫാസിസ്റ്റ് മനസോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരേ മൗനമായി ശബ്ദിക്കുന്ന നിരവധി പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. പ്ലക്കാർഡുകൾ കൈയിലേന്തി നൂറുകണക്കിനാളുകൾ സംഘടിച്ചതോടെ വെസ്റ്റ്മിനിസ്റ്ററിൽ ഈ പ്രതിഷേധം ലോക മാധ്യമങ്ങളുടെ തന്നെ ശ്രദ്ധ നേടി. ആസാദി മുദ്രാവാക്യങ്ങൾ വിവിധ ഭാഷകളിൽ മുഴക്കിയും പ്രതിഷേധക്കാർ ഏവരുടെയും ശ്രദ്ധയാകർഷിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here