gnn24x7

ഏഴ് പതിറ്റാണ്ട്; ഏറ്റവുമധികം കാലം ബ്രിട്ടനെ ഭരിച്ച രാജ്ഞിയ്ക്ക് വിട

0
295
gnn24x7

ലണ്ടൻ: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ആരോഗ്യ പ്രശ്നങ്ങൾ അവരെ അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെയാണ് വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ ആരോഗ്യ നിലയിൽ ഡോക്ടർമാർ ആശങ്ക അറിയിച്ചത്. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ബക്കിങ്ഹാം കൊട്ടാരം പ്രത്യേക വാർത്താക്കുറിപ്പിലൂടെയാണ് എലിസബത്തിന്റെ മരണവാർത്ത അറിയിച്ചത്.

ലോകത്ത് രാജവാഴ്ചയിൽകൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണിൽ രാജ്ഞികരസ്ഥമാക്കിയിരുന്നു. 1926 ഏപ്രിൽ 21-ന് ജോർജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോർക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോർക്ക്) യുടെയും മകളായാണ് ജനനം. എലിസബത്ത് അലക്സാൻഡ്ര മേരി വിൻഡ്ർ എന്നായിരുന്നു പേര്. ജോർജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോർജ് അഞ്ചാമന്റെഭരണകാലത്തായിരുന്നുഎലിസബത്തിന്റെ ജനനം.

ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടർച്ചാവകാശത്തിൽ അമ്മാവൻ എഡ്വേഡിനും പിതാവിനും പിന്നിൽ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം. ജോർജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു. തുടർന്ന് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തി.

1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂൺ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭർത്താവ്. 1947 നാണ് ഇവർ വിവാഹിതരായത്. 2021 ഏപ്രിൽ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാൾസ്, ആൻ, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മക്കൾ. 1997-ൽ കാർ അപകടത്തിൽ മരിച്ച ഡയാന സ്പെൻസർ, ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു. പിന്നീട് 2005-ൽ ചാൾസ്, കാമില പാർക്കറെ വിവാഹം ചെയ്തു.

രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെസ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്കോട്ട്ലൻഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ വിന്റ്സർ കൊട്ടാരത്തിലോ വെച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക. 70 വർഷത്തിലധികം അധികാരത്തിലിരുന്ന എലിസബത്ത് രാജ്ഞിക്ക് ഇതിനടയിൽ ലിസ് ട്രസടക്കം 16 പ്രധാനമന്ത്രിമാരെ നിയമിക്കാൻ കഴിഞ്ഞു.

നിരവധി ചരിത്രസംഭവങ്ങൾക്ക് എലിസബത്തിന്റെ ഭരണകാലയളവ് സാക്ഷ്യംവഹിച്ചിരുന്നു. 1960-70 കാലയളവിൽ ആഫ്രിക്കയും കരീബിയൻ രാജ്യങ്ങളും കോളനിവാഴ്ചയിൽനിന്ന് മോചിതമായതാണ് ഇതിൽ പ്രധാനം. ഇക്കാലയളവിൽ ഏകദേശം 20 രാജ്യങ്ങളാണ് ബ്രിട്ടണിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. കോളനികൾ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ബ്രിട്ടീഷ് സാമ്രാജ്യം തകരുകയും ഒരു രാജ്യമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. തുടർന്ന്1973-ൽ എഡ്വാർഡ് ഹീത്ത് പ്രധാനമന്ത്രിയായിരിക്കെയാണ് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ അംഗത്വം നേടുന്നത്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിൽനിന്ന് ബ്രിട്ടൺ പുറത്തുവന്നുകൊണ്ടിരുന്ന കാലത്താണ് എലിസബത്ത് അധികാരത്തിലേറുന്നത്. സാമ്പത്തികവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ അന്ന് ബ്രിട്ടൻ നേരിട്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് എലിസബത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.എലിസബത്തിന്. ലിലിബെറ്റ് എന്നായിരുന്നു അവരുടെ ഇരട്ടപ്പേര്.ഫോട്ടോഗ്രഫി ഏറെ ഇഷ്ടമായിരുന്നു ചെറുപ്പത്തിൽ എലിസബത്ത് എന്ന പേര് അവർ ഉച്ചരിച്ചിരുന്നത് ലിലിബെറ്റ് എന്നായിരുന്നു. അങ്ങനെയാണ് ഇത്തരമൊരു പേര് നിലവിൽവന്നത്.

വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു എലിസബത്തിന്റെ ഭരണകാലയളവിലെ ആദ്യ ബ്രിട്ടൺ പ്രധാനമന്ത്രി. അന്ന് ജോസഫ് സ്റ്റാലിൻ ആയിരുന്നു സോവിയറ്റ് യൂണിയന്റെ തലപ്പത്ത്. 1979-ൽ മാർഗരറ്റ് താച്ചർ ബ്രിട്ടന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരമേറ്റതും എലിസബത്തിന്റെ കാലത്താണ്. ചർച്ചിലും മാർഗരറ്റ് താച്ചറും ഒടുവിൽ ലിസ് ട്രസും ഉൾപ്പെടെ15 പ്രധാനമന്ത്രിമാരാണ് എലിസബത്തിന്റെ കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിപദത്തിലെത്തിയത്.എലിസബത്തിന്റെ മകൻ ചാൾസിന്റെ ഭാര്യയായിരുന്ന ഡയാന രാജകുമാരി കാർ അപകടത്തിൽ മരിച്ചത് 1997 ലാണ്. അന്ന് ഡയാനയുടെ സംസ്കാരച്ചടങ്ങിന് തലേന്ന് എലിസബത്ത്, അനുസ്മരണ പ്രഭാഷണം നടത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here