കഴിഞ്ഞ ഒരു വർഷമായി ബ്രിട്ടൻ കുടിയേറ്റ നിയമങ്ങൾ കർക്കശമാക്കുകയും പലരുടെയും വിസ എക്സ്റ്റൻഷൻ ആശങ്കയിൽ ആവുകയും ചെയ്തിട്ടുണ്ട്. അതിലൊന്ന് ബ്രിട്ടനിൽ അഞ്ചു വർഷം സ്ഥിരമായി ജോലി ചെയ്താൽ പെർമനന്റ് റെസിഡൻസി എന്ന് പിആർ കിട്ടുന്ന നിയമം മാറ്റിയെഴുതുന്നു എന്നതാണ്. ഈ സർക്കാർ പറയുന്നത് 10 വർഷമെങ്കിലും മിനിമം ഉള്ളവർക്ക് മാത്രമേ പിആർ ലഭിക്കുകയുള്ളു. മലയാളികൾ ഏറ്റവും കൂടുതൽ എത്തിയിരിക്കുന്ന കെയറർ പോലെയുള്ള മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അത് 15- 20 വർഷമായി നീളം.
ഇപ്പോൾ ഏറ്റവുമധികം ജനപ്രീതിയുള്ള രാഷ്ട്രീയ പാർട്ടിയായി റിഫോം യുകെയും അതിന്റെ നേതാവ് നൈജൽ ഫരാജും ഈ നിലപാട് പിന്തുണക്കുന്നു. ഈ സാഹചര്യത്തോട് പൊരുത്തപ്പെടാൻ കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും നയംമാറ്റം നടത്താൻ തുടങ്ങി. പിആർ എന്ന പെർമനന്റ് റെസിഡൻസി പൂർണമായുംഇല്ലാതാക്കും എന്നാണ് റിഫോം യുകെ പ്രഖ്യാപിച്ചിരിക്കുന്നത്. റിഫോം യുകെയുടെ രണ്ടാമത്തെ പ്രധാന നേതാവായ സിയ യൂസഫ് ചരിത്രപ്രധാനമായ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നു.
1980 കളിൽ ശ്രീലങ്കയിൽ നിന്നും ബ്രിട്ടനിൽ നേഴ്സായി വന്ന ഒരു മുസ്ലിം കുടുംബത്തിൽ 1986 ൽ ജനിച്ച ആളാണ് സിയ. റിഫോം യുകെ അധികാരത്തിൽ വന്നാൽ ഹോം സെക്രട്ടറിയുടെ പദവി സിയ യൂസഫിന് കൊടുക്കുമെന്ന് നൈജൽ ഫരാജ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹോം സെക്രട്ടറിയാണ് പോലീസും ബോർഡർ സെക്യൂരിറ്റിയും കൈകാര്യം ചെയ്യുന്നത്. റിഫോം യുകെ അധികാരത്തിൽ വരികയും താൻ ഹോം സെക്രട്ടറി ആവുകയും ചെയ്താൽ നടപ്പിലാക്കാൻ പോകുന്ന പ്രധാന പരിഷ്കാരങ്ങൾ ഇന്നലെ സിഐ യൂസഫ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചു. അതിൽ നേരത്തെ തന്നെ പറഞ്ഞിരുന്ന പിആർ കാര്യത്തിൽ ഒരു സ്ഥിരീകരണം നൽകിയിട്ടുണ്ട്.
പിആർ അല്ലെങ്കിൽ പെർമനന്റ് റെസിഡൻസി ഇനി ആർക്കും കൊടുക്കുകയില്ല. അഞ്ചു വർഷം പൂർത്തിയായി കഴിഞ്ഞാൽ അവർക്ക് അടുത്ത അഞ്ചു വർഷത്തേക്ക് വർക്ക് പെർമിറ്റ് എക്സ്റ്റൻഡ് ചെയ്തു കൊടുക്കും. നിങ്ങൾ ഏതുതരം വർക്ക് പെർമിറ്റിലാണോ ജോലി ചെയ്യുന്നത്, അഞ്ചു വർഷം കൂടി വിസ എക്സ്റ്റെൻഡ് ചെയ്യും. ഈ അഞ്ചു വർഷം വിസ എക്സ്റ്റൻഡ് ചെയ്യുമ്പോൾ വിസ ഫീസ് കൊടുക്കേണ്ടതുണ്ട്.അഞ്ചു വർഷത്തെ എൻ എച്ച് എസ്സിന്റെ സർചാർജ് കൊടുക്കേണ്ടതുണ്ട്. ബ്രിട്ടനിൽ കുടിയേറ്റക്കാർ കൊടുക്കേണ്ടി വരുന്ന ഏറ്റവും വലിയ ചിലവ് എൻഎച് എസ് സർചാർജ് ആണ്. ഇപ്പോൾ ആരോഗ്യ മേഖലയിൽ ഉള്ളവർക്ക് അതില്ല. ഏതാണ്ട് 1000 പൗണ്ടിൽ അധികം ഒരു വർഷം കൊടുക്കണം.
എന്ന് വെച്ചാൽ അഞ്ചു വർഷത്തേക്ക് വിസ എക്സ്റ്റെൻഡ് ചെയ്യാൻ ഒരാൾക്ക് എൻഎച്എസ് സർചാർജ് തന്നെ 6000 പൗണ്ട് ഏതാണ്ട് 7 ലക്ഷം രൂപ കൂടാതെ, വിസ ഫീസ് കുറഞ്ഞത് ഒരു പത്ത് ലക്ഷം രൂപ മുടക്കാവും. മൂന്ന് മക്കളുള്ള ഒരു കുടുംബം ആണെങ്കിൽ ഏതാണ്ട് 50 ലക്ഷം രൂപ മുടക്കിയാൽ മാത്രമേ ഈ അഞ്ചു വർഷം കഴിയുമ്പോൾ അവരുടെ വിസ എക്സ്റ്റൻഡ് ചെയ്യാൻ കഴിയൂ. ഇതാണ് പിആറിൽ വരുത്തിയിരിക്കുന്ന മാറ്റം.
വിദേശത്തു നിന്ന് വരുന്ന ഒരാൾക്കും ഇനി ബ്രിട്ടീഷ് പൗരത്വമോ സ്ഥിര താമസമോ ലഭിക്കുകയില്ല ഗൾഫ് രാജ്യങ്ങളിൽ ഒക്കെ ഉള്ളതുപോലെ സ്ഥിരമായി അവിടെ വർക്ക് പെർമിറ്റ് പുതുക്കി ജോലി ചെയ്യാം. ഫീസ് ആകും എന്നത് മാത്രമല്ല ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. നിങ്ങൾക്ക് ചികിത്സ വേണമെങ്കിൽ ഈ എൻ എച്ച് എസ് സർചാർജ് അടക്കണം അതേസമയം സൗജന്യ ചികിത്സക്കും പെൻഷനും ഒക്കെയായി ശമ്പളത്തോടൊപ്പമുള്ള നാഷണൽ ഇൻഷുറൻസ് തുടർന്നും അടയക്കേണ്ടിവരും. നാഷണൽ ഇൻഷുറൻസ് അടയക്കുകയും വേണം അതിന്റെ ആനുകൂല്യങ്ങൾ കിട്ടുകയുമില്ല മാത്രമല്ല അഞ്ചു വർഷം ബ്രിട്ടനിൽ ജോലി ചെയ്യുന്ന ഒരാൾ പെർമനന്റ് റെസിഡൻസി എടുത്തു കഴിഞ്ഞാൽ അവർക്ക് ബ്രിട്ടീഷ് പൗരന്മാർക്കുള്ള മറ്റ് ആനുകൂല്യങ്ങൾ ഇപ്പോൾ ലഭ്യമാണ്. നിലവിലുള്ള നിയമം അനുസരിച്ച് പിആർ കിട്ടുന്നത് വരെ അത് ലഭ്യമല്ല. എന്നാൽ ഒരു വിദേശിക്കും ഇനി ഒരുതരത്തിലുള്ള ബെനഫിറ്റുകളും ലഭ്യമല്ല എന്ന്സിഐ യൂസഫ് പറഞ്ഞു.
അമേരിക്കയുടെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് മോഡലിൽ പുതിയ ഒരു ഡിപ്പാർട്ട്മെൻറ് ബ്രിട്ടനും തുടങ്ങും. യുകെ ഡിപ്പോർട്ടേഷൻ കമാൻഡ് എന്നാണ് ആ ഡിപ്പാർട്ട്മെന്റിന്റെ പേര്. ഇപ്പോൾ ഹോം ഓഫീസിന് കീഴിലുള്ള യുകെ ബോർഡർ പോലീസ് ആണ് ഈ ജോലി ചെയ്യുന്നത്. യുകെ ഡിപ്പോർട്ടേഷൻ കമാൻഡ് എന്ന പേരിൽ ഒരു പുതിയ സംവിധാനം ഉണ്ടാക്കുകയും യുകെയിലുള്ള സകല അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുകയും ചെയ്യും. ഒരു വർഷം 2 ലക്ഷത്തിലധികം പേര ടാർഗറ്റ് ചെയ്യുന്നു. ട്രാക്ക് ഡൗൺ ഡീറ്റെയൻ ആൻഡ് ഡിപോർട്ടേഷൻ ഇതാണ് പുതിയ നയം എന്നാണ് പറയുന്നത്. യുകെയിൽ അനധികൃതമായി എത്തിയവരെ അവരെ കണ്ടെത്താൻ ഈ ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്മെന്റിന് അധികാരം ഉണ്ടാകും.
അമേരിക്ക, പാക്കിസ്ഥാൻ, സൊമാലിയ, എറിട്രിയ, സിറിയ, അഫ്ഗാനിസ്ഥാൻ, സുഡാൻ ഈ രാജ്യങ്ങൾക്ക് തൽക്കാലം വിസാ നിരോധനം ഏർപ്പെടുത്തും. മാസ് ഡിപ്പോർട്ടേഷൻ ആക്ട് എന്ന പേരിൽ ഒരു പുതിയ നിയമം കൊണ്ടുവന്നിട്ടായിരിക്കും ഇത് നടപ്പിലാക്കുക. ഈ നിയമം അനുസരിച്ച് ഹോം സെക്രട്ടറിക്ക് പരമാധികാരം കൊടുക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും തടവിലാക്കുന്നതിനും പുറത്താക്കുന്നതിനും ഇമിഗ്രേഷൻ ട്രിബ്യൂണുകൾക്കും കോടതികൾക്കുമുള്ള അധികാരം എടുത്തുകളയും. നിലവിൽ ഇത്തരം ഏതു നടപടികൾ ഉണ്ടായാലും ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണ് കോടതികൾക്ക് ഇതിൽ തടയിടാൻ കഴിയും. പലപ്പോഴും അനധികൃത കുടിയേറ്റക്കാരെയും ക്രിമിനലുകളെയും കോടതികൾ സംരക്ഷിക്കുന്നു എന്ന ആരോപണമുണ്ട്. ഈ നിയമം അനുസരിച്ച് യുകെയിലേക്ക് അനധികൃതമായി എത്തുന്നതും എത്തുന്നവരെ താമസിപ്പിക്കുന്നതും അവർക്ക് തൊഴിൽ കൊടുക്കുന്നവരും സഹായിക്കുന്നതും ഒക്കെ ക്രിമിനൽ കുറ്റമായി മാറും.അങ്ങനെ ചെയ്യുന്നവരെ ജയിലിൽ അടയ്ക്കും.
ഭീകരവാദ ആരോപണമോ സംശയമോ ഉണ്ടായാൽ ആരുടെയും വീട് കയറി പരിശോധിക്കാനുള്ള അധികാരം നടപ്പിലാക്കും. ആരെയും വഴിതടഞ്ഞ് പരിശോധിക്കാനുള്ള അധികാരം പോലീസിന് കൈമാറും. പ്രത്യേകിച്ച് ക്രിമിനൽ കേസുകൾ കൂടുതലുള്ള ഇടങ്ങളിൽ ഈ പരിശോധന വ്യാപിപ്പിക്കും. ഡൈവേഴ്സിറ്റി ഇക്വാലിറ്റി ആൻഡ് ഇൻക്ലൂഷൻ എന്ന ബ്രിട്ടന്റെ നയം എടുത്തുകളയും. മെറിറ്റിന് മാത്രമാവും പ്രാധാന്യം പള്ളികൾ മോസ്കായോ മറ്റ് ആരാധനാലയങ്ങളായോ മാറുന്നത് നിയമമൂലം നിരോധിക്കും. മുസ്ലിം ബ്രദർഹുഡ് ഇറാൻ റെവല്യൂഷണറി ഗാർഡ് തുടങ്ങിയവേ ഭീകര സംഘടനകളെ പ്രഖ്യാപിക്കും. ജയിലുകളുടെ വലുപ്പം കൂട്ടും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് നിയമത്തിൽ നിന്നും പിൻമാറും.
അങ്ങനെ ബ്രിട്ടനെ പൂർണമായും ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റുക എന്നതാണ് താങ്കളുടെ ലക്ഷ്യം എന്നാണ് റിഫോം യു കെ പറയുന്നത്. എന്നാൽ അവരുടെ വരവ് തടയാൻ വേണ്ടി മറ്റ് രാഷ്ട്രീയ സഖ്യങ്ങൾ ഉണ്ടായെന്ന് വരാം ഉദാഹരണത്തിന് ലിബറൽ ഡെമോക്രാറ്റുകളും കൺസർവേറ്റീവുകളും ഒരുമിച്ചു നിന്ന് ഒരു സഖ്യം ഉണ്ടാക്കി ഒരുപക്ഷേ തെരഞ്ഞെടുപ്പിനെ നേരിട്ടെന്ന് വരാം. ഇനി അഥവാ ഇത്തരം നിയമങ്ങൾ കൊണ്ടുവന്നാലും ബ്രിട്ടനിലെ കോടതി സംവിധാനം അതിശക്തമാണ് അമേരിക്ക പോലെല്ല കോടതികൾ ഇതിൽ ഇടപെടുകയും അത് റദ്ദാവുകയും ചെയ്യാം. ഇപ്പോൾ പിആർ 10 വർഷമാക്കി നീട്ടിയത്ുപോലും കോടതിയുടെ ഇടപെടലിന് വിധേയമായിരിക്കും. ഇത്തരം പ്രഖ്യാപനങ്ങൾ റിഫോം യുകെയുടെ ജനപ്രീതി വർദ്ധിപ്പിക്കുകയും അവർ അധികാരത്തിൽ എത്താനുള്ള സാധ്യത ഉയർത്തുകയും ചെയ്യുന്നുണ്ട്.
2025 മെയ് മാസത്തിൽ സർക്കാർ “Restoring control over the immigration system” എന്ന പേരിൽ ധവളപത്രം നയരേഖ പ്രസിദ്ധീകരിച്ചു . നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിനായി, യുകെയിലേക്ക് താമസം മാറുന്നതും സ്ഥിരതാമസമാക്കുന്നതും ബുദ്ധിമുട്ടാക്കുന്ന ചില മാറ്റങ്ങൾ ഈ രേഖ നിർദ്ദേശിച്ചു. ഉന്നതതല തത്വങ്ങളും പ്രത്യേക നയ മാറ്റങ്ങളും ഈ രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എട്ട് പ്രധാന നിർദ്ദേശങ്ങളും, അവ നെറ്റ് മൈഗ്രേഷൻ എത്രത്തോളം കുറയ്ക്കുമെന്ന് കണക്കാക്കുകയും ചെയ്തു. എട്ട് നിർദ്ദേശങ്ങൾ ഇവയായിരുന്നു:
- വിദേശത്ത് നിന്നുള്ള തൊഴിലാളിയെ സ്‌കിൽഡ് വർക്കർ വിസയ്ക്കായി സ്‌പോൺസർ ചെയ്യാൻ തൊഴിലുടമകൾക്ക് കഴിയുന്ന ജോലികളുടെ പട്ടിക ചുരുക്കുന്നു. മീഡിയം സ്‌കിൽഡ് – ആർക്യുഎഫ് ലെവലുകൾ 3-5 – ആയി വിലയിരുത്തപ്പെടുന്ന ജോലികൾ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി ഒരു ഇളവ് ശുപാർശ ചെയ്യുകയും വ്യവസായം ആഭ്യന്തരമായി നിയമിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തില്ലെങ്കിൽ ഇനി സ്പോൺസർ ചെയ്യാൻ കഴിയില്ല.
- സാമൂഹ്യ പരിപാലന തൊഴിലാളികൾക്ക് നിലവിലുള്ള ഇളവ് അവസാനിപ്പിക്കുക, അതുവഴി തൊഴിലുടമകൾക്ക് വിദേശത്ത് നിന്ന് നിയമിക്കാൻ ഇനി അനുവദിക്കില്ല.
- ഇംഗ്ലീഷ് സർവകലാശാലകളുടെ അന്താരാഷ്ട്ര വിദ്യാർത്ഥി ഫീസിൽ നിന്നുള്ള വരുമാനത്തിന് ഒരു ലെവി ചുമത്തുന്നതിനെക്കുറിച്ച് നിർദ്ദേശം നൽകുന്നു.
- വിദ്യാർത്ഥി വിസകൾ സ്പോൺസർ ചെയ്യുന്നതിനുള്ള ലൈസൻസ് സർവകലാശാലകൾക്ക് നൽകുന്നതിനുള്ള നിയമങ്ങൾ കർശനmaakkunnu.
- അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് യുകെയിൽ താമസിക്കാനും ജോലി ചെയ്യാനുമുള്ള ഗ്രാജുവേറ്റ് വിസയുടെ സ്റ്റാൻഡേർഡ് ദൈർഘ്യം രണ്ട് വർഷത്തിൽ നിന്ന് 18 മാസമായി കുറയ്ക്കുന്നു .
- കർശനമായ ഇംഗ്ലീഷ് ഭാഷാ നിയമങ്ങൾ: ഭാഷാ പരീക്ഷകൾ എഴുതുന്നവർക്ക് ഉയർന്ന നിലവാരം, കൂടാതെ വർക്ക് വിസയിൽ യുകെയിലേക്ക് മാറുന്ന ആളുകളുടെ പങ്കാളികൾക്ക് ‘ആശ്രിത’ വിസയ്ക്ക് യോഗ്യത നേടുന്നതിന് അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം ഉണ്ടായിരിക്കണമെന്ന് നിർബന്ധമാക്കൽ.
- സ്ഥിര താമസത്തിനുള്ള (അനിശ്ചിതകാല താമസം അല്ലെങ്കിൽ സ്ഥിരതാമസത്തിനുള്ള അവധി എന്നും അറിയപ്പെടുന്നു) സ്റ്റാൻഡേർഡ് യോഗ്യതാ കാലയളവ് അഞ്ചിൽ നിന്ന് പത്ത് വർഷമായി വർദ്ധിപ്പിക്കും, പൊതുജനാഭിപ്രായ ചർച്ചയ്ക്ക് ശേഷം തീരുമാനിക്കേണ്ട മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില ആളുകൾക്ക് നേരത്തെ യോഗ്യത ലഭിക്കും.
- ഗ്ലോബൽ ടാലന്റ് , ഹൈ പൊട്ടൻഷ്യൽ തുടങ്ങിയ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ലക്ഷ്യം വച്ചുള്ള ചില വിസകളിൽ ആളുകൾക്ക് യുകെയിലേക്ക് വരുന്നത് എളുപ്പമാക്കുന്നു .




































