ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. ഒന്നാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 13 വോട്ട് കൂടുതൽ നേടി 101 വോട്ടുകളുമായാണ് ഋഷി ഒന്നാം സ്ഥാനം നിലനിർത്തിയത്.
പ്രധാനമന്ത്രി സാധ്യത ആർക്കെന്ന സർവേകളിൽ പ്രിയങ്കരിയായി മാറിയ വാണിജ്യ സഹമന്ത്രി പെനി മോർഡന്റ് 83 വോട്ടുകൾ നേടി രണ്ടാം സ്ഥാനം നിലനിർത്തി. ഒന്നാം ഘട്ട വോട്ടെടുപ്പിൽ ലഭിച്ചതിനെക്കാൾ 16 വോട്ട് കൂടുതൽ പെനി ഇത്തവണ നേടി. വിദേശകാര്യമന്ത്രി ലിസ് ട്രസ് 64 വോട്ടുമായി മൂന്നാമതെത്തി.
6 സ്ഥാനാർഥികളിൽ ഏറ്റവും കുറവ് വോട്ടു നേടിയ (27) ഇന്ത്യൻ വംശജ സുവെല്ല ബവർമാൻമത്സരരംഗത്തുനിന്ന് പുറത്തായി. ഇനി സ്ഥാനാർഥികൾ മാത്രമാണു ശേഷിക്കുന്നത്. അടുത്ത വ്യാഴാഴ്ചയ്ക്കും പല ഘട്ട വോട്ടെടുപ്പുകൾ നടത്തി മത്സരം 2 സ്ഥാനാർഥികൾ തമ്മിലായി ചുരുക്കും.