gnn24x7

ഒരു ദിവസത്തേക്ക് ബ്രിട്ടീഷ് ഹൈകമ്മീഷണറാകാം; ഇന്ത്യൻ യുവതികൾക്ക് മാത്രമായി അവസരം

0
373
gnn24x7

അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി 18 നും 23 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ വനിതകൾക്ക് ഒരു ദിവസത്തേക്ക് യുണൈറ്റഡ് കിംഗ്ഡത്തിലെ മികച്ച നയതന്ത്രജ്ഞരിൽ ഒരാളാകാൻ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അവസരം നൽകുന്നു.’ഹൈ കമ്മീഷണർ ഫോർ എ ഡേ’ മത്സരം ഇന്ത്യയിൽ നിന്നുള്ള പ്രതിഭാധനരായ യുവതികളെ ആഗോള പ്ലാറ്റ്‌ഫോമിൽ തങ്ങളുടെ ശക്തിയും നേതൃശേഷിയും പ്രകടിപ്പിക്കാൻ ക്ഷണിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മീഷൻ അറിയിച്ചു.

പങ്കെടുക്കാൻ താല്പര്യമുള്ളവർ How can the UK and India collaborate on technology to benefit future generations? എന്ന വിഷയത്തിൽ ഒരു മിനിറ്റ് വിഡിയോ തയ്യാറാക്കണം. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ‘@UKinIndia‘ എന്ന് ടാഗുചെയ്യുകയും ‘#DayOfTheGirl‘ എന്ന ഹാഷ്‌ടാഗിൽ ഷെയർ ചെയ്യുകയും വേണം.എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 4 ആണ്.

കൂടാതെ അപേക്ഷകർ അവരുടെ എൻട്രി അന്തിമമാക്കുന്നതിന് ഒരു ഓൺലൈൻ ഫോമും പൂരിപ്പിക്കണം. ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ (BHC) ജൂറി വിജയിയെ തിരഞ്ഞെടുക്കും. @UKinIndia സോഷ്യൽ മീഡിയ ചാനലുകളിൽ അവരെ പ്രഖ്യാപിക്കും. പങ്കെടുക്കുന്ന ഒരാളിൽ നിന്നും ഒരു എൻട്രി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഒരേ വ്യക്തിയിൽ നിന്നും ഒന്നിലധികം എൻട്രികൾ ഉണ്ടെങ്കിൽ അവരെ അയോഗ്യരാക്കും. ഹൈക്കമ്മീഷൻ്റെ തീരുമാനം അന്തിമമാണ്, മുകളിൽ പറഞ്ഞവയുമായി ബന്ധപ്പെട്ട കത്തിടപാടുകൾ സാധ്യമല്ല.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7