gnn24x7

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

0
51
gnn24x7

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കിൽ ഇനി മുതൽ 20 വർഷം കാത്തിരിക്കണം (നിലവിൽ 5 വർഷം). അഭയാർത്ഥി പദവി ലഭിക്കുന്നവർക്ക് താത്കാലിക താമസത്തിന് മാത്രം അനുമതി നൽകും.എല്ലാ രണ്ടര വർഷം കൂടുമ്പോഴും സർക്കാർ ഈ അനുമതി പുനഃപരിശോധിക്കും. അഭയാർത്ഥി പദവി ലഭിച്ചവരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലെ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ അവരെ നാടുകടത്തും. സ്വന്തം രാജ്യം സുരക്ഷിതമാണെങ്കിൽ ഇവർ മടങ്ങിപ്പോകേണ്ടി വരും.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇംഗ്ലീഷ് ചാനൽ വഴി ചെറുബോട്ടുകളിൽ രാജ്യത്തെത്തുന്നവർ അഭയാർത്ഥി പദവി നേടാൻ ശ്രമിക്കുന്നതിനെതിരെ യു.കെയിൽ പ്രതിഷേധം ശക്തമാണ്. സമീപ കാലത്ത് ഈ പ്രവണതയിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡെൻമാർക്ക് പോലുള്ള യൂറോപ്യൻ രാജ്യങ്ങളിൽ അഭയാർത്ഥികൾക്കായുള്ള കർശന നിയന്ത്രണങ്ങൾ മാതൃകയാക്കാനാണ് യു.കെയുടെ നീക്കം. അതേ സമയം, നടപടികൾക്കെതിരെ ഏതാനും അവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7