gnn24x7

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം 8ാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്

0
380
gnn24x7

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം 8ാം തവണയും സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമുമായി 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെര്‍ബിയന്‍ താരം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍ 6-4, 4-6, 2-6,6-3, 6-4.

ഒപ്പം ജോക്കോവിച്ചിന്റെ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ എണ്ണം 17 ആയി ഉയര്‍ന്നു. 20 കിരീടങ്ങളുമായി റോജര്‍ ഫെഡററാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്.

ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടത്തിനായി ഇന്നിറങ്ങിയ 26 കാരനായ ഡൊമിനിക് തീം നിരാശനായി മടങ്ങുന്നതാണ് കാണാനായത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ ഡൊമിനിക് തീം പരാജയപ്പെടുന്നത്.

2018 ലും 2019 ലും ഫ്രഞ്ച് ഓപ്പണില്‍ ഫൈനലില്‍ കടന്നെങ്കിലും രണ്ടു തവണയും റഫേല്‍ നദാലിനോട് പരാജയപ്പെടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here