gnn24x7

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഏറ്റവും പ്രയാസം നേരിടുന്നത് ടാലയിലും ഫിംഗ്ലാസിലും

0
89
gnn24x7

പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട് ഈ കേന്ദ്രത്തിൽ. ശരാശരി 26.7 ആഴ്ചകൾ നീണ്ടുനിൽക്കുന്നതാണ് വെയ്റ്റിംഗ് പീരിയഡ്.46.3% എന്ന ഏറ്റവും കുറഞ്ഞ ശരാശരി പ്രതിമാസ വിജയ നിരക്കും ഉയർന്ന ഡിമാൻഡും ഉള്ള കേന്ദ്രമാണിത്. 42.3% എന്ന കുറഞ്ഞ വിജയ നിരക്കും, ഉയർന്ന അപേക്ഷകളുടെ എണ്ണവും , ഓരോ മാസവും ഗണ്യമായ എണ്ണം അപ്പോയിന്റ്‌മെന്റുകൾ നഷ്ടപ്പെട്ട ഫിംഗ്‌ലാസ് ആണ്‌ രണ്ടാം സ്ഥാനത്ത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കൂടുതൽ കാത്തിരിപ്പ് സമയം, നഷ്‌ടമായ അപ്പോയിന്റ്‌മെന്റുകൾ, പരിമിതമായ ടെസ്റ്റ് ലഭ്യത എന്നിവയെല്ലാം ഡ്രൈവിംഗ് ടെസ്റ്റ് ബുക്ക് ചെയ്യുന്നത് പഠിതാക്കളായ ഡ്രൈവർമാർക്ക് ഏറെ ബുദ്ധിമുട്ടായി മാറ്റുന്നു. ചിൽ ഇൻഷുറൻസിന്റെ പുതിയ ഡാറ്റ പ്രകാരം ഈ ബുദ്ധിമുട്ട് ഡബ്ലിനിലും വ്യാപകമാണ്. നിരവധി ടെസ്റ്റ് സെന്ററുകൾ ഉയർന്ന തോതിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നുണ്ട്, ഇടയ്ക്കിടെയുള്ള നോ-ഷോകളും ശരാശരിയേക്കാൾ കൂടുതൽ കാത്തിരിപ്പ് സമയങ്ങളും കൈകാര്യം ചെയ്യുന്നു. Clifden, Loughrea, Tuam എന്നിവയുൾപ്പെടെ നിരവധി ഉയർന്ന പ്രകടനമുള്ള ടെസ്റ്റ് സെന്ററുകൾ ഉള്ള ഗാൽവേ മികച്ച മേഖലയായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വിജയ നിരക്കുകൾ, കുറഞ്ഞ നോ-ഷോ കണക്കുകൾ, ന്യായമായ കാത്തിരിപ്പ് കാലയളവുകൾ എന്നിവയാണ് ഗാൽവേയുടെ പ്രേത്യേകത.

രാജ്യത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള 10 പരീക്ഷാ കേന്ദ്രങ്ങൾ ഇവയാണ്:

  1. 1. Tallaght, Co. Dublin
  2. 2. Finglas, Co. Dublin 
  3. 3. Cork (Wilton), Co. Cork
  4. 4. Dun Laoghaire / Deansgrange, Co. Dublin
  5. 5. Mulhuddart, Co. Dublin
  6. 6. Charlestown (Dublin), Co. Dublin
  7. 7. Waterford, Co. Waterford
  8. 8. Raheny, Co. Dublin
  9. 9. Navan, Co. Meath
  10. 10. Killester, Co. Dublin

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7