gnn24x7

എൻ എം ബി ഐ ബോർഡ് ഇലക്ഷൻ: അഭിമാന വിജയ തിളക്കത്തിൽ സോമി തോമസ്

0
1901
gnn24x7

എൻ എം ബി ഐ ബോർഡ് ഇലക്ഷനിൽ മികച്ച വിജയം സ്വന്തമാക്കി മലയാളികളുടെ അഭിമാനമായി മാറി സോമി തോമസ്.നഴ്സിംഗ് ബോർഡ് തിരഞ്ഞെടുപ്പിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി ഓർഗനൈസേഷന്റെ (INMO) സ്ഥാനാർത്ഥിയായി മത്സരിച്ച സോമി തോമസ് എതിർ സ്ഥാനർത്ഥികളെ വൻ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് വിജയം ഉറപ്പിച്ചത്. സെപ്റ്റംബർ 23 ന് രാവിലെ ഒൻപതു മണി മുതൽ ആരംഭിച്ച തെരഞ്ഞെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് അവസാനിച്ചു. 23 അംഗങ്ങൾ ഉള്ള നഴ്സിംഗ് ബോർഡിന്റെ ജനറൽ നഴ്സിംഗ് വിഭാഗത്തിലേക്കാണ് സോമി തോമസ് തെരഞ്ഞെടുക്കപ്പെട്ടത്.

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ ട്രെഷറർ ആയി പ്രവർത്തിച്ചു വരുന്ന സോമി തോമസ് നാളിതുവരെയായി നൂറു കണക്കിന് നഴ്സുമാരെ വിവിധ വിഷയങ്ങളിൽ സഹായിക്കുകയും അവരുടെ പ്രശ്ന പരിഹാരത്തിനായി സജീവമായി പ്രവർത്തിച്ചു വരികയും ചെയ്യുന്നു.ഏതാനും മാസങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്നുള്ള എണ്ണൂറോളം നഴ്സുമാർക്ക് ഏറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് വലിയ തോതിൽ കാലതാമസം വരികയും അതുമൂലം അവരുടെ ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി അവസാനിക്കുകയും അങ്ങനെ അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കാതിരുന്ന അവസ്ഥ ഉണ്ടാകുകയും ചെയ്തു. സോമി തോമസ് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധിയായി ഈ പ്രശ്നങ്ങൾ നേരിട്ട നഴ്സുമാരെ ഏകീകരിപ്പിക്കുകയും അവരുടെ പ്രശ്നങ്ങൾ നഴ്സിംഗ് ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു.

അതിന്റെ ഫലമായി വർക്ക് പെർമിറ്റ് താമസം നേരിട്ട എല്ലാവർക്കും ഐ ഇ എൽ ടി എസ് / ഓ ഇ ടി ടെസ്റ്റുകളുടെ കാലാവധി നീട്ടി നൽകുകയും അങ്ങനെ അവർക്കു നഴ്സിംഗ് ബോർഡ് റെജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു. കൂടാതെ അഡാപ്റ്റേഷൻ പരീക്ഷ നവീകരിക്കുന്നതിന് വേണ്ടി NMBI 2023 ഒക്ടോബറിൽ നടത്തിയ ഫോക്കസ് ഗ്രൂപ്പിൽ സോമി തോമസ് പങ്കെടുക്കുകയും തന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും അതിന്റെ ഭാഗമായി സ്വാഗതാർഹമായ പല പരിഷ്കാരങ്ങളും നടപ്പിലാക്കുകയും അവ പുതിയ നഴ്സുമാർക്ക് വളരെ സഹായകരമാകുകയും ചെയ്തു. അതുപോലെ കുറച്ചു നാളുകൾക്കു മുൻപ് നൂറുകണക്കിന് നഴ്സുമാർ ഒരു വിസ തട്ടിപ്പിനിരയാകുകയും അതിന്റെ ഭാഗമായി അവർക്കു അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നത് തടയുന്ന രീതിയിൽ വിസ ബാൻ ലഭിക്കുകയും ചെയ്തു.

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ നേതൃത്വത്തോടൊപ്പം സോമി തോമസ് ഈ പ്രശ്നത്തിൽ ഇടപെടുകയും ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ഈ വിഷയം ധരിപ്പിക്കുകയും തട്ടിപ്പിന് വിധേയരായ നഴ്സുമാർ നിരപരാധികളാണ് എന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ ഭാഗമായി എല്ലാ നഴ്‌സുമാരുടെയും വിസ ബാൻ നീക്കിക്കൊടുക്കുകയും ചെയ്തു. ഇതുകൂടാതെ നൂറുകണക്കിന് നഴ്സുമാരെ അവരുടെ ജോലി സംബന്ധമായ വിഷയങ്ങളിലും അഡാപ്റ്റേഷൻ പരാജയപ്പെട്ട സാഹചര്യങ്ങളിൽ അവർക്കു വിജയകരമായി അപ്പീൽ സമർപ്പിക്കാനുമൊക്കെ സോമി തോമസ് വളരെ അഭിനന്ദനാർഹമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7