gnn24x7

തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ അയർലണ്ടിലേക്ക് കുടിയേറാൻ ‘ഗൂഗിൾ സെർച്ച്‌’ ചെയ്യുന്ന അമേരിക്കക്കാരുടെ എണ്ണം കുതിച്ചുയരുന്നു

0
441
gnn24x7

ഡൊണാൾഡ് ട്രംപിൻ്റെ വിജയത്തിന് ശേഷം രാജ്യം വിട്ട് പലായനം ചെയ്യാനും അയർലണ്ടിലേക്ക് മാറാനും താൽപ്പര്യപ്പെടുന്ന അമേരിക്കക്കാരുടെ എണ്ണം റെക്കോർഡിൽ എത്തിയതായി സമീപകാല സെർച്ച്‌ ട്രെൻഡുകൾ കാണിക്കുന്നു. ഗൂഗിൾ ട്രെൻഡ്‌സ് സൂചിപ്പിക്കുന്നത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ശരാശരിയേക്കാൾ 12 മടങ്ങ് കൂടുതൽ അമേരിക്കക്കാരാണ് “move to Ireland” എന്ന് തിരയുന്നത്. റിസർച്ച് Casinos.com യുഎസിൽ “move to Ireland” എന്നതിനായുള്ള അവറേജ് വീക്കിലി സെർച്ച് ഇന്ററസ്റ്റ് 8.1 ആണെന്ന് കണ്ടെത്തി. നവംബർ 6 ന് ഇത് 100 ആയി ഉയർന്നു. “യുഎസിൽ നിന്ന് അയർലണ്ടിലേക്ക് മാറുന്നത്”, “നിയമപരമായി അയർലണ്ടിലേക്ക് എങ്ങനെ മാറാം” എന്നിങ്ങനെയുള്ള അനുബന്ധ തിരയലുകളും തെരഞ്ഞെടുപ്പിന് ശേഷം ഉയർന്നു.

മെയിൻ, റോഡ് ഐലൻഡ്, ന്യൂ ഹാംഷെയർ എന്നിവിടങ്ങളിലെ ആളുകൾ കുടിയേറാൻ ഏറ്റവും താൽപ്പര്യമുള്ളവരാണെന്ന് ഡാറ്റ സൂചിപ്പിക്കുന്നു. “കഴിഞ്ഞ അഞ്ച് വർഷത്തെ അപേക്ഷിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങളെത്തുടർന്ന് ഇന്ന് രാജ്യത്ത് നിന്ന് പുറത്തുപോകാൻ അമേരിക്കക്കാർ തിരയുന്നതിൽ തീർച്ചയായും ഒരു കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്”- Casinos.com ൻ്റെ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് ടീമിൻ്റെ വക്താവ് അഭിപ്രായപ്പെട്ടു. ആഴ്‌ച കഴിയുന്തോറും ഈ സ്‌പൈക്ക് തുടരുമോ ഇല്ലയോ എന്നത് കണ്ടറിയണം. കാനഡ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും സമാനമായ പ്രവണതകൾ കാണുന്നതായി അവർ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElgtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7