gnn24x7

നാട്ടിലേക്ക് തിരിച്ചെത്താൻ സുമനസ്സുകൾ കനിയണം; പ്രതീക്ഷയോടെ സാജൻ ആൻ്റണി

0
884
gnn24x7

ശ്വാസകോശ അർബുദവും നട്ടെല്ല് മെറ്റാസ്റ്റാസിസും ബാധിച്ച് ഗുരുതരാവസ്ഥയിൽ കിൽഡെയർ NAAS ആശുപത്രിയിൽ കഴിയുന്ന സാജൻ ആൻ്റണിക്ക് നാട്ടിലേക്ക് മടങ്ങാൻ ഇനി സമനസുകളുടെ സഹായം വേണം. രോഗം മൂർച്ഛിചതിനെ തുടർന്ന് സാജൻ ആറ്റണിയുടെ ഇരു കാലുകളുടെയും ചലന ശേഷി നഷ്ടമായി. കഴിഞ്ഞ ഒരു വർഷമായി ഒരു ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു സാജൻ. അദ്ദേഹം അയർലണ്ടിൽ തനിച്ചാണ് താമസിക്കുന്നത്. കൊച്ചി പള്ളുരുത്തി സ്വദേശിയാണ്‌ സാജൻ. പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് സാജൻ.

നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ ചെലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ പ്രതിസന്ധിയിൽ സുമനസുകളായ ഏവരുടെയും സഹായം ഈ കുടുംബത്തിന് ആവശ്യമാണ്‌. ഇതിനായി നിങ്ങളാൽ കഴിയുന്ന സംഭവന നൽകി സാജനായി കൈകോർക്കാം. സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നവർ ലിങ്ക് സന്ദർശിക്കുക: https://www.gofundme.com/f/fundraiser-for-repatriation-medical-aid

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7