പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം ബാധിച്ച മലയാളി നേഴ്സ് നിമ്മി ജോയ് ജീവനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ജീവിതത്തിൽ ഏറെ പ്രതീക്ഷയോടെ നേഴ്സ് ജോലിക്കായി അഞ്ച് വർഷം മുൻപാണ് നിമ്മി അയർലണ്ടിലേക്ക് എത്തിയത്. എന്നാൽ അപ്രതീക്ഷിതമായി പിടികൂടിയ രോഗം ഇന്ന് നിമ്മിയുടെ ജീവന് തന്നെ ഭീഷണിയായി മാറി. ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ജീവൻ നിലനിർത്താൻ ഏക പോംവഴി.

കഴിഞ്ഞ നാല് വർഷമായി, നിമ്മി അയർലണ്ടിൻ്റെ ഉയർന്ന മുൻഗണനയുള്ള ട്രാൻസ്പ്ലാൻറ് വെയിറ്റിംഗ് ലിസ്റ്റിലാണ്. എന്നാൽ പൊരുത്തപ്പെടുന്ന ദാതാക്കളുടെ ലഭ്യമല്ലാത്തതിനാൽ, ഇവിടെ ട്രാൻസ്പ്ലാൻറ് ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ട്രാൻസ്പ്ലാൻറ് ചെയ്യാൻ അയർലണ്ടിൽ ഉള്ളതിനേക്കാൾ സാധ്യത ഇന്ത്യയിലുണ്ടെന്ന് വിദഗ്ധരുടെ നിർദ്ദേശം ലഭിക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് തന്നെ നിമ്മിയുടെ നില വഷളാകുകയായിരുന്നു. ഇപ്പോൾ ഓക്സിജനും മോർഫിനും പൂർണ്ണമായും ആശ്രയിക്കേണ്ട അവസ്ഥയാണ് നിമ്മിക്ക്. ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിലേക്ക് പോകാനാണ് നിമ്മിയും ഭർത്താവ് വിബിനും ആഗ്രഹിക്കുന്നത്.
എന്നാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ ശസ്ത്രക്രിയ ചെയ്യണം. എന്നാൽ ചികിത്സാ ചെലവുകളും യാത്രയ്ക്കും മറ്റുമായി ഏകദേശം 75,000യൂറോ വരെ ചെലവാകും. ഈ അവസ്ഥയിൽ ഇത്രയും ഭീമമായ തുക കണ്ടെത്തുക എന്നത് നിമ്മിയുടെ കുടുംബത്തിന് അസാധ്യമാണ്. സമയം വൈകുംതോറും നിമ്മിക്ക് വിമാന യാത്ര നടത്തുന്നതിനും ബുദ്ധിമുട്ടാകും. നിമ്മിയുടെ ചികിത്സാ ചെലവിനായി നടത്തുന്ന ധനസമാഹരണ ക്യാമ്പയിനിലേക്ക് സുമനസ്സുകളുടെ സംഭാവനകൾ പ്രതീക്ഷിക്കുന്നു.
https://gofund.me/dda349bd എന്ന ലിങ്ക് വഴി നിങ്ങൾക്കും സഹായം നൽകാം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































