ഡബ്ലിൻ: യുദ്ധം ഒന്നിനും പരിഹാരമല്ല. ഇന്ന് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൻ്റെ കെടുതി നേരിട്ടോ പരോക്ഷമായോ ലോകത്തിലെ മുഴുവൻ മനുഷ്യരും പ്രകൃതിയും അനുഭവിക്കുന്നുണ്ട്. നിലവിൽ 92 രാജ്യങ്ങൾ 52 ചെറുതും വലുതുമായ യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. യുദ്ധം കൊണ്ട് സമാധാനമോ സാഹോദര്യമോ ഉണ്ടാകുന്നില്ല. മറിച്ച് ആ ലക്ഷ്യങ്ങളിൽ നിന്ന് അകന്നു പോകുന്നു എന്ന തിരിച്ചറിവ് പുതിയ തലമുറയ്ക്ക് പകർന്നു കൊടുത്ത് അവരുടെ ചിന്താശക്തിയെ വളർത്താൻ ഒരു ആൻറ്റി വാർ കോൺഫറൻസ് സംഘടിപ്പിക്കുന്നു.

Nonviolence (അക്രമരാഹിതം ) ന് നിലകൊണ്ട മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30നാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. UN SDG ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന Pedals എന്ന സംഘടനയാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്.
കാര്യപരിപാടികൾ:
- Date: 30/01/2025 Time: 6:00 pm
- Venue: Clayton Hotel Liffey valley Dublin 22.
- Inauguration: Britto Pereppadan.
- Speakers: Prof. Philip McDonag and Mr. Bobby McCormack.
അയർലണ്ടിലെ യുവജനങ്ങൾ, കല സാഹിത്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നേതൃത്വം നൽകുന്നവർ, ഏവരെയും ഈ പരിപാടിയിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 0894052681 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb