DROGHEDA INDIAN ASSOCIATION IRELAND, ROYALS CLUB DROGHEDA സംഘടിപ്പിക്കുന്ന ‘പൂരം 2025’ ജൂൺ 28 ശനിയാഴ്ച നടക്കും. ,ഗോർമാൻസ്റ്റൺ പാർക്ക്, മീത്തിൽ നടക്കുന്ന ആവേശ്വാജ്വല ഫെസ്റ്റിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വൈവിധ്യമാർന്ന ത്രില്ലിംഗ് പ്രോഗ്രാമുകളും ആവേശം നിറയ്ക്കുന്ന മത്സരങ്ങളും “പൂരം” ഫെസ്റ്റിന്റെ മാറ്റ് കൂട്ടും. ഓൾ യൂറോപ്പ് വടംവലി, ഓൾ യൂറോപ്പ് സിനിമാറ്റിക് ഡാൻസ്, ഓൾ അയർലൻഡ് വോളിബോൾ ടൂർണമെന്റ്, 101 പേർ പങ്കെടുക്കുന്ന തകർപ്പൻ ചെണ്ടമേളം എന്നിവയെല്ലാം കാണികൾക്ക് ഹൃദ്യനുഭവം സമ്മാനിക്കും.

വൈവിദ്ധ്യ രുചി വിളമ്പുന്ന ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കുള്ള രസകരമായ റൈഡുകൾ, ചടുല സംഗീതവും നൃത്തവും ആവേശം നിറഞ്ഞ ബാൻഡ്, ഡിജെ പ്രകടനവും പൂരം 2025ന്റെ പ്രത്യേകതകളാണ്.

സിനിമാറ്റിക് ഡാൻസ് കോമ്പറ്റിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. €1025 ആണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം €500, മൂന്നാം സമ്മാനം €250 ആണ്.

കാണിക്കൾക്കായി വിശാലമായ കാർ പാർക്കിംഗ് സൗകര്യവും മേളയിൽ ഒരുക്കിയിട്ടുണ്ട്. ആഘോഷത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും വിനോദത്തിൻ്റെയും ഒത്തുചേരലിൽ ഏവർക്കും സ്വാഗതം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb