ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള “ഫിഷിംഗ്” ആക്രമണങ്ങളിൽ അടുത്തിടെയുണ്ടായ വർദ്ധനവിനെക്കുറിച്ച് ജാഗ്രത പാലിക്കാൻ ഗൂഗിൾ ഉപയോക്താക്കളോട് നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ ഫിഷിംഗ് ഇമെയിലുകൾ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മോഷ്ടിക്കുന്നതിനായി ഔദ്യോഗിക ഗൂഗിൾ സപ്പോർട്ടിൽ നിന്ന് വരുന്നതായി തോന്നിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. യഥാർത്ഥ ഗൂഗിൾ സുരക്ഷാ പ്രോട്ടോക്കോളുകൾ പോലെ കാണപ്പെടുന്ന ഇവ ഉപയോക്താക്കളെ കബളിപ്പിച്ച് അവരുടെ യൂസർനെയിമും പാസ്‌വേഡും തട്ടിയെടുക്കുന്നു. ഇത് വഴി തട്ടിപ്പുകാർക്ക് ഉപഭോക്താക്കളുടെ ഗൂഗിൾ അക്കൗണ്ടിലേക്കും ആക്‌സസ് ലഭിക്കുന്നു.

എല്ലാ ഉപയോക്താക്കളും ഒരു റിക്കവറി ഫോണ്‍ നമ്പറോ അല്ലെങ്കില്‍ ഈമെയിലോ അവരുടെ അക്കൗണ്ടില്‍ സെറ്റ് ചെയ്തിരിക്കണമെന്ന് ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. ഈ സംവിധാനം നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് അവ കൂട്ടിച്ചേര്‍ക്കണം എന്നും കമ്പനി ആവശ്യപ്പെടുന്നുണ്ട്. തങ്ങളുടെ മൊത്തം 180 കോടി ഉപയോക്താക്കളെയും ഉന്നം വെച്ചുകൊണ്ട് വളരെ സങ്കീര്‍ണ്ണമായ ഒരു ആക്രമണം നടക്കുന്നുണ്ട് എന്ന് ഗൂഗിള്‍ സ്ഥിരീകരിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പുതിയ പ്രസ്താവന പുറത്തു വരുന്നത്. ക്രിപ്‌റ്റോകറന്‍സി പ്ലാറ്റ് ഫോം ആയ എഥേറിയത്തിന്റെ ഡെവലപ്പര്‍മാരില്‍ ഒരാളായ നിക്ക് ജോണ്‍സനാണ് ആദ്യമായി ഫിസിംഗ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്തത്. ജീമെയിലില്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു വ്യാജ ഈമെയില്‍ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജോണ്‍സന്‍ ഇക്കാര്യം പുറത്ത് അറിയിച്ചത്.

അക്കൗണ്ട് ഉപേക്ഷിക്കണമെന്ന ഉത്തരവ് ഉടന്‍ നല്‍കുമെന്നായിരുന്നു ആ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ചിലരെ പ്രത്യേകം ഉന്നം വച്ചുകൊണ്ടുള്ള തട്ടിപ്പിനെ കുറിച്ച് അറിയാമെന്നും, ജീമെയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതില്‍ നിന്നും സംരക്ഷണം ഒരുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നുമാണ് ഗൂഗിള്‍ വക്താവ് അറിയിച്ചത്. അതിനിടയില്‍ ടു ഫാക്റ്റര്‍ ഓഥെന്റിക്കേഷന്‍ ക്രമീകരിക്കാന്‍ ഗൂഗിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുക വഴി ഇത്തരത്തിലുള്ള ഫിസിംഗ് ആക്രമണങ്ങളില്‍ നിന്നും വലിയൊരു അളവ് വരെ സംരക്ഷണം നേടാനാകുമെന്നും വക്താവ് അറിയിച്ചു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb