മലയാളികളുടെ മനം കവർന്ന വിഭവങ്ങൾ ലോകമെമ്പാടും പരിചയപ്പെടുത്തുന്ന കേരയുടെ രുചി യാത്രയിൽ പുതിയ അദ്ധ്യായം കുറിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയ നായിക മമിതാ ബൈജു അയർലണ്ടിന്റെ സ്വന്തം ഫുഡ് ബ്രാൻഡ് കേരയുടെ ബ്രാൻഡ് അംബാസിഡറാകും. വിപണിയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് ഐറിഷ് പ്രവാസികളുടെ തീൻമേശയിൽ ഇടം നേടിയെടുത്ത ബ്രാൻഡ് ‘കേര’ ഇന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും എത്തിക്കഴിഞ്ഞു. കാഴ്ചയിലും രുചിയിലും ഒരുപോലെ മേന്മയേറിയ കേരയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ മമിതയും ഭാഗമാകുന്നു.

https://www.instagram.com/kerafoods.ie
ദക്ഷിണേന്ത്യൻ ഭക്ഷണപ്രേമികളുടെ ഇഷ്ടങ്ങൾക്കൊപ്പം ഗുണമേന്മയും വൈവിദ്ധ്യങ്ങളും ഉറപ്പാക്കിയാണ് ‘കേര’ ഓരോ ഉൽപ്പന്നവും വിപണിയിലേക്ക് എത്തിക്കുന്നത്. മലയാളികളുടെ ഗൃഹാതുര രുചികളെ അതേ തനിമയിൽ വിളമ്പാൻ ‘കേര’ ഫ്രോസൺ ഫൂഡ്സ് ഏറെ ശ്രദ്ധ ചെലുത്തുന്നു. അയർലണ്ടിൽ വളർന്ന ഈ മലയാളി സംരംഭത്തിനൊപ്പം ഒരു ബ്രാൻഡ് അംബാസഡർ കൂടി കൈകോർക്കുമ്പോൾ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുകയാണ്.

ഗുണണമേൻമയും രുചിപെരുമയും കൈകോർക്കുന്ന കേരയുടെ ഉത്പന്നങ്ങൾ അയർലണ്ടിലുടനീളം ലഭ്യമാണ്. കൂടാതെ മാൾട്ടയിലും ജർമനിയിലും ബ്രാൻഡ് വിതരണം ആരംഭിച്ചു കഴിഞ്ഞു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ‘കേര’ ബ്രാൻഡ് വരും നാളുകളും കൂടുതൽ രാജ്യങ്ങളിൽ വ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb




































