gnn24x7

അയർലണ്ടില “രാമപുരം സംഗമം” ജൂലൈ 25ന് നടക്കും

0
359
gnn24x7

നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്ന രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രം ഉൾപ്പെടുന്ന നാലമ്പലവും, സെൻ്റ്.അഗസ്റ്റിൻസ് ഫൊറോന പള്ളിയും, അതുപോലെ ഈ നാട്ടിലെ മണ്ണിൽ ജീവിച്ചിരുന്ന, മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ സദസ്സിലെ കവിയും, കുചേലവൃത്തം വഞ്ചിപ്പാട്ടിൻ്റെ രചിയതാവുമായിരുന്ന രാമപുരത്ത് വാര്യരുടെയും, മലയാളത്തിൽ ആദ്യത്തെ യാത്രാവിവരണമായ ‘വർത്തമാനപ്പുസ്തകം’ എഴുതിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാറേമാക്കൽ തോമാ കത്തനാരുടെയും, ‘അഗ്നിസാക്ഷി’ എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ ചിരപ്രതിക്ഷ്ഠ നേടിയ ലളിതാംബിക അന്തർജ്ജനത്തിൻ്റെയും, ജാതിമത ചിന്തകൾക്ക് അതീതമായി സമൂഹത്തിലെ നാനാജാതി മതസ്ഥരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച്, കത്തോലിക്കാ സഭാ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയ കുഞ്ഞച്ചൻ്റെയും, തുടങ്ങിയ നിരവധി രാമപുരംകാരായ മഹനീയവ്യക്തികൾ ജീവിച്ചിരുന്നതും, അവരുടെ ആദർശത്തിലും, പാരമ്പര്യത്തിലും,
പൈതൃകത്തിലും, ഊറ്റം കൊള്ളുന്ന രാമപുരംകാരായ അയർലൻഡിലെ പ്രവാസികൾ, ഗൃഹാതുരത്വമായ സൗഹൃദ ഓർമ്മകളുമായി, അടുത്തമാസം ജൂലൈ 25 വെള്ളിയാഴ്ച അയർലൻഡിൽ ഒത്തുചേരുന്നു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

രാമപുരംകാരുടെ അയർലൻഡ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ‘അയർലണ്ട്- രാമപുരം കുടുംബസംഗമം 2025 ‘ൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി കലാപരിപാടികളും, വിവിധ ഗെയിം ഷോകളും, സ്നേഹവിരുന്നും തുടർന്ന് ഗാനമേളയും Wexford കൗണ്ടിയിലെ Newross ടൗണിലെ Terrerath Community Centre ൽ വെച്ച് വൈകുന്നേരം 3 മണി മുതൽ നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

Anil Joseph Ramapuram – 0899536360
Manu George – 089468 4497
Jijo Thomas – 089437 1861
Vishnu Kattu – 085255 6191
Denny Jose – 0892636964

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7