gnn24x7

നാസ സ്പേസ് ഡിസൈൻ മത്സരത്തിൽ അഭിമാന നേട്ടവുമായി ഐറിഷ് മലയാളി വിദ്യാർഥികൾ

0
425
gnn24x7

നാസയും അമേരിക്കൻ നാഷനൽ സ്പേസ് സൊസൈറ്റിയും സംയുക്ത മായി സംഘടിപ്പിച്ച രാജ്യാന്തര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ അയർലണ്ടിലെ വിദ്യാർഥികൾ ഒന്നാം സ്‌ഥാനം കരസ്ഥമാക്കി. ഡബ്ലിനിലെ സെന്റ്.ഡൊമിനിക്ക് കോളജ് കാബ്ര, ക്ലെയറിലെ സെൻ്റ്. ഫ്ളനാൻസ് കോളജ് എന്നിസ് എന്നിവിടങ്ങളിലെ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ് ഈ നേട്ടം സ്വന്തമാക്കിയത്. സെന്റ്.ഡൊമിനിക് കോളജ് കാബ ടീമിലെ ശ്രേയ മരിയ സാജുവും, നിയ നെജുവുമാണ് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുന്നത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഭ്രമണപഥത്തിൽ ജീവൻ നിലനിൽക്കാൻ ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത്.ഇനിസ് ബെത്ത അഥവാ ഐലൻഡ് ഓഫ് ലൈഫ് എന്നാണ് ഡിസൈന് നൽകിയിരിക്കുന്ന പേര്. ഈ മാസം ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന ഇന്റർനാഷനൽ സ്പേസ് ഡവലപ്മെന്റ് കോൺഫറൻസിൽ ഡിസൈൻ അവതരിപ്പിക്കും. സ്പേസ് ഇൻഡസ്ട്രിയിലെ വിദഗ്ധർ, ശാസ്ത്രജ്‌ഞർ, ബഹിരാകാശ പ്രേമികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7