gnn24x7

അയർലണ്ടിലെ വംശീയ ആക്രമണങ്ങളിൽ ഇന്ത്യൻ ജനതയുടെ ഭയവും ആശങ്കയും വിട്ടു മാറിയിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ

0
297
gnn24x7

സമീപ ആഴ്ചകളിൽ ആവർത്തിച്ച വംശീയ ആക്രമണങ്ങളിൽ അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിൽ വ്യാപകമായ ആശങ്കയും ഭയവും ഉണ്ടെന്ന് അയർലണ്ടിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഡബ്ലിൻ നഗരമധ്യത്തിലെ മെറിയോൺ സ്ക്വയറിൽ നടന്ന ഇന്ത്യാ ഡേ ഫെസ്റ്റിവലിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച അഖിലേഷ് മിശ്ര, രാജ്യത്തെ ഇന്ത്യൻ പൗരന്മാരുടെ ആശങ്കകൾ അകറ്റാൻ വേണ്ട നടപടികൾ കൈകൊണ്ടുവരികയാണെന്ന് പറഞ്ഞു.

ഗാർഡയും അയർലണ്ടിലെ രാഷ്ട്രീയ നേതൃത്വവും വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊതു ഇടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ പ്രവാസികൾക്ക് ആത്മവിശ്വാസവും പകരുന്ന നടപടികളും സ്വീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റീസ് ഇൻ അയർലൻഡ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാർഡ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. ആശങ്കകളോ ഭയമോ ഉള്ള ഏതൊരാൾക്കും തങ്ങളുടെ സേവനം ലഭ്യമാകുമെന്ന് ഗാർഡ നാഷണൽ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ബ്യൂറോയിലെ ഇൻസ്‌പെക്ടർ സിയാരൻ നുനാൻ പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7