തിങ്കളാഴ്ച രാവിലെ ജറുസലേമിൽ നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ജറുസലേമിലെ റാമോട്ട് ജംഗ്ഷനിൽ വാഹനത്തിലെത്തിയ രണ്ട് അക്രമികൾ ഒരു ബസ് സ്റ്റോപ്പിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഇസ്രയേൽ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന ഒരു സൈനികനും ഏതാനും സാധാരണക്കാരും ആക്രമികളെ നേരിടുകയും തിരികെ വെടിയുതിർക്കുകയും ചെയ്തു, ഇതിലൂടെ അക്രമികളെന്ന് സംശയിക്കുന്ന രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും പോലീസ് കൂട്ടിച്ചേർത്തു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സംഭവസ്ഥലം സന്ദർശിച്ചു. ഇസ്രയേൽ ‘ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധത്തിലാണ്’ സന്ദർശനത്തിന് ശേഷം നെതന്യാഹു പ്രതികരിച്ചു. ഭീകരതയ്ക്കെതിരായ ശക്തമായ യുദ്ധമാണ് എല്ലാ ഭാഗത്തും നടക്കുന്നത്. ഭീകരർ വന്ന ഗ്രാമങ്ങളെ ഞങ്ങൾ ഇപ്പോൾ പിന്തുടരുകയും വളയുകയുമാണ്. വെസ്റ്റ് ബാങ്കിൽ നിന്നുള്ള പലസ്തീനികളാണ് രണ്ട് ഭീകരരും. റാമല്ലയുടെ തെക്കുകിഴക്കുള്ള ഖത്തന്ന, അൽ-ഖുബൈബ പട്ടണങ്ങളിൽ നിന്നുള്ളവരാണ് ഇവർ’ നെതന്യാഹു പറഞ്ഞു. ‘ഗാസ മുനമ്പിൽ പോരാട്ടം തുടരുകയാണ്. ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ ഹമാസിനെ നശിപ്പിക്കുകയും എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യും’ ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb