നെറ്റ് സീറോ കാർബൺ മാനദണ്ഡങ്ങൾ പാലിക്കുന്ന അയർലണ്ടിലെ ആദ്യത്തെ നെറ്റ് സീറോ പബ്ലിക് ബിൽഡിംഗ്സ് Newtownmountkennedy യിൽ ഒരുങ്ങുന്നു. 3.2 മില്യൺ യൂറോയാണ് പദ്ധതി ചെലവ്. ഭവന ഡെവലപ്പർ D/RES ആണ് നിർമ്മാണം നടത്തുന്നത്. ക്രെഷെയും കമ്മ്യൂണിറ്റി സെന്ററും നിർമ്മാണം പുരോഗമിക്കുന്നു.പൂർത്തിയാകുമ്പോൾ, കമ്മ്യൂണിറ്റി സെന്റർ വിക്ലോ കൗണ്ടി കൗൺസിലിന് കൈമാറും.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഐറിഷ് ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (ഐജിബിസി), കൺസ്ട്രക്റ്റ് ഇന്നൊവേറ്റ്, ടിംബർ ഇൻ കൺസ്ട്രക്ഷൻ സ്റ്റിയറിംഗ് ഗ്രൂപ്പ്, ഗാൽവേ സർവകലാശാല എന്നിവയുമായി സഹകരിച്ചാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തിരിക്കുന്നത്. സുസ്ഥിര നിർമ്മാണത്തിനായുള്ള സഹകരണ സമീപനമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

അയർലണ്ടിന് പൊതു അടിസ്ഥാന സൗകര്യങ്ങൾ എങ്ങനെ നൽകാമെന്നതിലെ ഒരു വഴിത്തിരിവാണ് ഈ വികസനം എന്ന് D/RES സിഇഒ പാട്രിക് ഡർക്കൻ പറഞ്ഞു. തടി ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ഇത് വഴി നിർമ്മാണ കാര്യക്ഷമത മെച്ചപ്പെടുത്തുകയും പരമ്പരാഗത നിർമ്മാണവുമായി ബന്ധപ്പെട്ട കാർബൺ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഡി/ആർഇഎസ് പറഞ്ഞു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb