gnn24x7

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്

0
122
gnn24x7

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ്. ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്ക‌ാരം. പുരസ്‌കാരം ചൊവ്വാഴ്‌ച നടക്കുന്ന 71-ാ മത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വച്ച് സമ്മാനിക്കും. അടൂർ ഗോപാലകൃഷ്‌ണന് ശേഷം മലയാളത്തിൽ പുരസ്‌കാരം ലഭിക്കുന്നയാൾ. 2023 ലെ പുരസ്‌കാരമാണ് സമ്മാനിക്കുന്നത്. മുൻവർഷത്തെ പുരസ്‌കാരം മിഥുൻ ചക്രവർത്തിക്കായിരുന്നു. മോഹൻലാലിൻ്റെ സിനിമ യാത്രകൾ തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

‘ഇത് എനിക്കുമാത്രമുള്ള അംഗീകാരമല്ല, മലയാള സിനിമക്കുള്ള അംഗീകാരമാണ്, എന്നെ സ്നേഹിക്കുന്ന എല്ലാവരുമായി പുരസ്കാരം പങ്കുവയ്ക്കുന്നു’ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാര വാർത്തയോടുള്ള മോഹൻലാലിന്റെ ആദ്യ പ്രതികരണമിങ്ങനെയായിരുന്നു. ‘ഏറ്റവും സന്തോഷത്തോടെ ഈ നിമിഷത്തെ ഏറ്റുവാങ്ങുന്നു. 48 വർഷത്തെ സിനിമാജീവിതത്തിൽ എന്നെ ഇഷ്ടപ്പെടുന്നവർക്ക് തിരികെക്കൊടുക്കാൻ സാധിച്ച വലിയ അംഗീകാരമാണ് ഈ അവാർഡ്. ഇതിനായി എന്നെ തെരഞ്ഞെടുത്ത ജൂറിക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാനാക്കിയ എല്ലാവരോടും നന്ദി. സിനിമ കുടുംബത്തിനോടും എന്റെ കുടുംബത്തോടും ഈശ്വരനോടും നന്ദി. ഇത് വലിയ അംഗീകാരമാണ്. ഒരുപാട് വലിയ മഹാന്മാർ കടന്നുപോയ വഴികളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതും കണ്ടു. ഒരുപാട് നന്ദി’ -മോഹൻലാൽ കൂട്ടിച്ചേർത്തു.

പുരസ്കാരത്തിന് അർഹനായ നടന് അഭിനന്ദനവുമായി മമ്മൂട്ടിയടക്കമുള്ളവർ എത്തിയിരുന്നു. അർഹിച്ച ബഹുമതിയാണ് മോഹൻലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നെന്നുമാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.9’പതിറ്റാണ്ടുകളായി അത്ഭുതകരമായ സിനിമായാത്ര ആരംഭിച്ച സഹപ്രവർത്തകനും സഹോദരനും കലാകാരനുമാണ് ലാൽ. ഫാൽക്കെ അവാർഡ് ഒരു നടന് മാത്രമല്ല, സിനിമയെ ശ്വസിക്കുകയും അതിൽ ജീവിക്കുകയും ചെയ്‌ത ഒരു യഥാർത്ഥ കലാകാരനുള്ളതാണ്. നിങ്ങളെ ഓർത്ത് വളരെ സന്തോഷവും അഭിമാനവുമുണ്ടാൽ… ഈ കിരീടത്തിന് നിങ്ങൾ ശരിക്കും അർഹനാണ്’ -മമ്മൂട്ടി കുറിച്ചു.

ഇന്ത്യൻ സിനിമയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം കേന്ദ്ര സർക്കാർ നൽകിത്തുടങ്ങിയത്. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു കഴിഞ്ഞ വർഷം ദാദാസാഹിബ് ഫാൽകെ പുരസ്ക‌ാരം ലഭിച്ചത്. ഇതിന് മുമ്പ് ഫാൽക്കെ പുരസ്‌കാരം ലഭിച്ച മലയാളി സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ്. 2004ലായിരുന്നു അടൂരിന് ഫാൽകെ പുരസ്കാരം ലഭിച്ചത്.

gnn24x7