gnn24x7

നോർത്തേൺ അയർലണ്ടിൽ മലയാളികൾക്ക് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

0
360
gnn24x7

നോർത്തേൺ അയർലണ്ടിൽ മലയാളി യുവാക്കൾക്കു നേരെ ആക്രമണം. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഒരു റസ്റ്റോറന്റിൽ ജീവനക്കാരായ രണ്ട് യുവാക്കളാണ് ആക്രമണത്തിന് ഇരയായത്. രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബിൽ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകൾ ഇവരെ ആക്രമിച്ചത്. ‘ഗോ ഹോം’ എന്ന് ആക്രോംശിച്ച ആകർമികൾ ഒരു യുവാവിന്റെ തലയ്ക്ക് അടിച്ചു.താഴെ വീണ ഇയാളെ ക്രൂരമായി മർദിച്ചു. അതേസമയം ഓടി രക്ഷപ്പെടാൻ ശ്രമിച്ച മറ്റൊരു യുവാവിനെ അക്രമികൾ തള്ളി നിലത്തിട്ട് ചവിട്ടുകയും ചെയ്തു.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

റസ്റ്റോറന്റ് ഉടമ സ്ഥലത്തെത്തിയാണ് യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചു പേരിലധികകം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. യുകെയിൽ കുടിയേറ്റവിരുദ്ധ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് ഈ സംഭവം നടന്നത്. ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള അക്രമണങ്ങൾ യുകെയിലും വ്യാപിക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7