ഒക്ടോബർ 1 മുതൽ വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള വിമാനയാത്ര സുഗമമാകുന്നതിനും ഇമിഗ്രേഷൻ കൗണ്ടറുകളിലെ കാലതാമസം ഒഴിവാക്കുന്നന്തിനും പുതിയ മാർഗം നിലവിൽ വന്നു. നിലവിൽ ഇമിഗ്രേഷനിൽ സമർപ്പിക്കുന്ന ഫിസിക്കൽ disembarkation കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല. ജോലി, ടൂറിസം, പഠനം അല്ലെങ്കിൽ ബിസിനസ്സ് എന്നിവയ്ക്കായി യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാർക്കും ഡിജിറ്റൽ അറൈവൽ കാർഡുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇ-അറൈവൽ കാർഡിൽ പാസ്‌പോർട്ട് നമ്പർ, ദേശീയത, സന്ദർശനത്തിന്റെ ഉദ്ദേശ്യം, ഇന്ത്യയിലെ വിലാസം, ബന്ധപ്പെടാനുള്ള വിവരങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നു. രേഖകളൊന്നും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

https://indianvisaonline.gov.in/earrival/
ഇന്ത്യൻ പൗരന്മാരും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകളും ഈ ഇ-അറൈവൽ കാർഡുകൾ പൂരിപ്പിക്കേണ്ടതില്ല. 2025 ഒക്ടോബർ 1 മുതൽ ഇന്ത്യയിൽ എത്തുന്ന ഒരു വിദേശ പൗരനാണെങ്കിൽ, പേപ്പർ അറൈവൽ ഫോം പൂരിപ്പിക്കേണ്ടതില്ല. ഇതിനായി പുതിയ ഇ-അറൈവൽ വെബ്‌സൈറ്റ് സജ്ജമാണ്. യാത്രക്കാർ 72 മണിക്കൂറിനുള്ളിൽ ഫോം പൂരിപ്പിക്കണം. ഇന്ത്യക്കാരെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യൻ പാസ്‌പോർട്ടുകൾ ഇല്ലാതെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾക്ക് മാത്രമേ ഇത് ബാധകമാകൂ.
2024ൽ ലഖ്‌നൗ, തിരുവനന്തപുരം, ട്രിച്ചി, കോഴിക്കോട്, അമൃത്സർ വിമാനത്താവളങ്ങളിൽ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പൗരന്മാർക്കും OCI കാർഡ് ഉടമകൾക്കും FTI-TTP ഉപയോഗിക്കാം. 2024 ൽ ഡൽഹിയിൽ പദ്ധതി ആരംഭിച്ചു, തുടർന്ന് മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിൽ ഇത് നടപ്പിലാക്കി.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb