gnn24x7

മറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തി സാന്ദ്രമായി ആചരിച്ചു

0
24
gnn24x7

ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 2025-ലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തിപൂർവ്വം കൊണ്ടാടി.

നവംബർ ഒന്നാം തീയതി Mungret പള്ളിയിൽ വച്ച് ഇടവക വികാരി ഫാ. അനു മാത്യു വിശുദ്ധ കുർബാന അർപ്പിച്ചു.


കുർബാനയെ തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, പ്രദക്ഷിണം, നേർച്ച വിളമ്പ് തുടങ്ങിയ ചടങ്ങുകളോടെ ഈ വർഷത്തെ പരുമല പെരുന്നാൾ അത്യന്തം ഭക്തിസാന്ദ്രമായി അവസാനിച്ചു.

ഇടവക വികാരി ഫാ. അനു മാത്യു, ഇടവക ട്രസ്റ്റി റെനി ജോർജ്, ആക്ടിങ് സെക്രട്ടറി സിജു ജോൺ, കൺവീനർ വിമൽ മത്തായി, ഭരണസമിതി അംഗങ്ങൾ എന്നിവർ സംയുക്തമായി നേതൃത്വം വഹിച്ചു.

പെരുന്നാളിൽ അനുഗ്രഹം പ്രാപിച്ച എല്ലാ വിശ്യാസികളോടും, പെരുന്നാളിന്റെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇടവകജനങ്ങളോടും വികാരി ഹൃദയപൂർവ്വം നന്ദി അറിയിച്ചു.

വാർത്ത : ജോബി മാനുവൽ

Follow Us on Instagram!
GNN24X7 IRELAND :

🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb.

gnn24x7