ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് പെട്ടെന്ന് അന്തരിച്ച പ്രിയപ്പെട്ട ഷെഫ് ബിജു വരവുംകലിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് എനിസ്കോർത്തിയിലെയും വെക്സ്ഫോർഡ് പ്രദേശത്തെയും പ്രവാസി സമൂഹം. 30 വർഷത്തിലേറെ നീണ്ടുനിന്ന തന്റെ പാചക ജീവിതത്തിലൂടെ അയർലണ്ടിലെ പ്രവാസികൾക്ക് എന്നും പ്രിയപ്പെട്ടവനായി മാറിയിരുന്നു ബിജു. 1992-ൽ ഇന്ത്യയിലെ പ്രശസ്തമായ 5-സ്റ്റാർ ഹോട്ടൽ ശൃംഖലയായ Taj Group of Hotels. നിന്നാണ് അദ്ദേഹത്തിന്റെ പാചക യാത്ര ആരംഭിച്ചത്. അഞ്ച് വർഷം സൗദി അറേബ്യയിൽ Hyatt Group Of Hotels ജോലി ചെയ്തു. തുടർന്ന് ബിജു അയർലണ്ടിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി അയർലണ്ടിലെ ഭക്ഷണ പ്രേമികൾക്ക് ഏറെ സുപരിചിതനാണ് ബിജു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
എനിസ്കോർത്തി, വെക്സ്ഫോർഡ് ടൗൺ, ബല്ലിൻഡാഗിൻ, ഗോറി, ന്യൂ റോസ് എന്നിവിടങ്ങളിലെ ബിജുവിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റുകൾ വെക്സ്ഫോർഡ് നിവാസികൾക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയപ്പെട്ട ഇടങ്ങളായി മാറി. പുതുമയുള്ളതും വൈവിധ്യവുമാർന്ന രുചികരവുമായ ഭക്ഷണം നമുക്ക് മുന്നിൽ എത്തിക്കുകയായൊരുന്നു ബിജു. പാചക ജീവിതത്തിനു പുറമേ, സാമൂഹിക സാംസ്കാരിക വേദികളിലും അദ്ദേഹം നിറസാനിധ്യമായിരുന്നു.
എനിസ്കോർത്തി ഇന്ത്യൻ അസോസിയേഷന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും കേരള ഹൗസ്, ബാൺടൗൺ ബാഡ്മിന്റൺ ക്ലബ് തുടങ്ങി നിരവധി സംഘടനകൾക്കും ക്ലബ്ബുകൾക്കും പ്രവർത്തനങ്ങളിൽ പിന്തുണ നൽകുകയും ചെയ്തു. ബിജുവിനെ തന്റെ സഹോദരനെപ്പോലെയാണെന്ന് വിശേഷിപ്പിച്ച ദീർഘകാല സുഹൃത്ത് ഡോ. ജോർജ്ജ് ലെസ്ലി,
അദ്ദേഹത്തിന്റെ വിയോഗം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തീരാ നഷ്‌ടം സൃഷ്ടിക്കുന്നതായി പറഞ്ഞു. ബാൺടൗൺ ബാഡ്മിന്റൺ ക്ലബ്ബ്, കേരള ഹൗസ്, മെറാക്കി ഗ്രീക്ക് സ്ട്രീറ്റ് ഫുഡ്, എനിസ്കോർത്തിയിലെ ബ്രെന്നൻസ് എന്നിവയുൾപ്പെടെയുള്ള പ്രാദേശിക സ്ഥാപനങ്ങളും ആദരാഞ്ജലി അർപ്പിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































