അയർലണ്ടിൽ ഇന്ത്യൻ വംശജർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ലണ്ടൻഡെറിയിലെ ലിമാവാഡിയിൽ മലയാളിയുടെ കാർ കത്തിച്ചു. വംശീയ വിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടുമണിയോടെ സംഭവം.ലിമാവാഡിയിൽ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് പ്രദേശത്തു താമസിക്കുന്ന മലയാളി കുടുംബത്തിന്റെ കാറാണ് തീയിട്ട് നശിപ്പിച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഇവരുടെ വീടിനും സാരമായ കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച മറ്റൊരു കുടുംബത്തിന്റെ കാറിന്റെ നാലു ടയറുകളും കുത്തിപ്പൊട്ടിച്ച നിലയിൽ കണ്ടെത്തോയിരുന്നു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==


അടുത്തിടെ കോളറൈനിലും, ബെൽഫാസ്‌റ്റ് സിറ്റി ആശുപ്രതി റെയിൽവേ സ്റ്റേഷനിലും മലയാളികൾ ആക്രമണങ്ങൾക്ക് ഇരയായിരുന്നു. വിവിധ ആക്രമണ സംഭവങ്ങളിൽ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. എങ്കിലും ഇത്തരം വംശീയ ആക്രമണങ്ങൾ തുടരുകയാണ്. മലയാളികൾക്ക് നേരെയുള്ള വംശീയ ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രദേശത്തെ നിവാസികൾ ഏറെ ആശങ്കയിലാണ്.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































