gnn24x7

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

0
97
gnn24x7

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ കാവൻ, ഡൊണഗൽ, മോനാഗൻ, ലൈട്രിം, സ്ലിഗോ എന്നീ കൗണ്ടികൾ ഉൾപ്പെടുന്നു. ഇവയ്ക്ക് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് അർദ്ധരാത്രിയിൽ ആരംഭിച്ച് നാളെ ഉച്ചവരെ നീണ്ടുനിൽക്കും.വടക്കൻ അയർലണ്ടിലെ എല്ലാ കൗണ്ടികളിലും യുകെ മെറ്റ് ഓഫീസ് പ്രത്യേക സ്റ്റാറ്റസ് യെല്ലോ സ്നോ ആൻഡ് ഐസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതൽ നാളെ ഉച്ചവരെയാണ് ഈ മുന്നറിയിപ്പ്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ആലിപ്പഴം, ഹിമപാതം, മഞ്ഞ് എന്നിവ ശക്തമാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. മഞ്ഞുമൂടിയ പ്രദേശളിൽ ദുഷ്കരമായ യാത്രാ സാഹചര്യങ്ങളും മറ്റ് അപകടങ്ങൾക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകി. കൂടാതെ അയർലണ്ടിൽ പലയിടങ്ങളിലും ഇടയ്ക്കിടെയുള്ള മഴയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയും ആലിപ്പഴ വർഷവും ഉണ്ടാകും.വടക്ക്, വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. താപനില 3C മുതൽ 7C വരെ ആയിരിക്കും. രാത്രി ചില പ്രദേശങ്ങളിൽ താപനില -3C വരെ താഴും.

നാളെ ഏറ്റവും തണുപ്പുള്ള രാത്രിയായിരിക്കുമെന്ന് മെറ്റ് ഐറാൻ കാലാവസ്ഥാ നിരീക്ഷകൻ ഡീഡ്രെ ലോവ് പറഞ്ഞു, എല്ലായിടത്തും താപനില പൂജ്യത്തിന് താഴെയും പല പ്രദേശങ്ങളിലും കുറഞ്ഞത് -4 ഡിഗ്രി സെൽഷ്യസും ആയിരിക്കും.വടക്ക്, വടക്ക് പടിഞ്ഞാറൻ മേഖലകളിലായിരിക്കും മഞ്ഞുവീഴ്ച കൂടുതൽ. Ulster, Leitrim, Sligo എന്നിവിടങ്ങളിൽ നാളെ മുന്നറിയിപ്പുകൾ കാരണം ശൈത്യകാല ആലിപ്പഴ വർഷവും മഞ്ഞുവീഴ്ചയും ഉണ്ടാകാൻ സാധ്യതയുണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7