gnn24x7

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

0
127
gnn24x7

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി കൊട്ടാരക്കരക്കാരനായ ഫെബിൻ മനോജ് പ്രവാസി മലയാളികൾക്കും ഇന്ത്യയ്ക്കും ഒരേപോലെ അഭിമാനമായിരിക്കുകയാണ്.ഡബ്ലിനിലെ ഹിൽസ് (Hills) ക്രിക്കറ്റ് ക്ലബ്ബിലൂടെ വളർന്ന്, തന്റെ ഓൾറൗണ്ട് മികവുകൊണ്ട് സെലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഫെബിൻ, ലോകകപ്പ് സ്ക്വാഡിലേക്കുള്ള തിരഞ്ഞെടുപ്പിലൂടെ തന്റെ കരിയറിലെ വലിയൊരു നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

സ്വപ്നതുല്യമായ നേട്ടം: കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് ഈ അവസരത്തെ കാണുന്നതെന്ന് ഫെബിൻ പറഞ്ഞു. “ഇതൊരു വലിയ സ്വപ്നസാഫല്യമാണ്. ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് രാജ്യത്തിന് അഭിമാനമാവുക എന്നതാണ് ലക്ഷ്യം,” ലോകകപ്പ് പ്രവേശനത്തെക്കുറിച്ച് ഫെബിൻ ആവേശത്തോടെ പ്രതികരിച്ചു. തന്റെ യാത്രയിൽ കൂടെനിന്ന പരിശീലകർക്കും കുടുംബത്തിനും അയർലൻഡിലെ മലയാളി സമൂഹത്തിനും താരം നന്ദി അറിയിച്ചു.പ്രതീക്ഷയോടെ കോച്ച്കഴിഞ്ഞ ലോകകപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അയർലൻഡ്, ഇത്തവണയും വലിയ പ്രതീക്ഷയിലാണ്.

“ലോകത്തിലെ മികച്ച ടീമുകളോട് മത്സരിക്കാനുള്ള കരുത്ത് ഞങ്ങളുടെ ടീമിനുണ്ട്,” ഹെഡ് കോച്ച് പീറ്റർ ജോൺസ്റ്റൺ വ്യക്തമാക്കുന്നു. സീനിയർ താരങ്ങളായ ജോർജ് ഡോക്രൽ, ഗാരെത് ഡെലാനി എന്നിവരുടെ മാർഗ്ഗനിർദ്ദേശങ്ങൾ ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നാടിനും വീടിനും അഭിമാനംകൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയായ മനോജ് ജോണിന്റെയും, Athy സെന്റ് വിൻസെന്റ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ നഴ്സ് മാനേജരായ ബീന വർഗീസിന്റെയും മകനാണ് ഫെബിൻ. സഹോദരി: നെഹ മനോജ്.

ഫെബിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തി കുടുംബത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ്. “സുഹൃത്തുക്കളുടെയും അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെയും പ്രാർത്ഥനയും പിന്തുണയും കൊണ്ടാണ് ഫെബിൻ ഈ ഉയർച്ച കൈവരിച്ചത്,” മനോജ് ജോൺ പറഞ്ഞു. ഫെബിന്റെ നേട്ടം അയർലണ്ടിലെ പ്രവാസി മലയാളികൾ ഒന്നാകെ ആഘോഷമാക്കുകയാണ്.

(വാർത്ത : ബിനു ഉപേന്ദ്രൻ)

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7