അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ് അംപയർക്ക് പരിക്കേൽക്കുന്നത്. സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് അംപയറുടെ വലത് മുട്ടുകാലിൽ തട്ടുകയായിരുന്നു. മത്സരത്തിൽ സഞ്ജു 22 പന്തിൽ 37 റൺസുമായി പുറത്തായിരുന്നു. ഇതിനിടെയുള്ള ഒരു ഷോട്ടാണ് അംപയറുടെ കാലിൽ പതിക്കുന്നത്.

ഡോണോവൻ ഫെരേര എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിലാണ് സംഭവം. സഞ്ജുവിന്റെ കൈകരുത്തിന്റെ ചൂടറിഞ്ഞ ഷോട്ടിൽ ഫെരേരയ്ക്ക് റിയാക്റ്റ് ചെയ്യാൻ പോലും സമയം കിട്ടിയില്ല. ദക്ഷിണാഫ്രിക്കൻ താരത്തിന്റെ കൈകളിലൂടെ ഊർന്നിറങ്ങിയ പന്ത് അംപയറുടെ കാലിൽ പതിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ അംപയർക്ക് ഗ്രൗണ്ടിൽ നിൽക്കാൻ പോലും സാധിച്ചില്ല. ഗ്രൗണ്ടിൽ കിടന്ന അദ്ദേഹത്തിന് മെഡിക്കൽ സഹായം വേണ്ടിവന്നു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. സഞ്ജുവും അംപയർക്കൊപ്പം കൂടെ നിൽക്കുന്നത് കാണാമായിരുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
































