gnn24x7

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

0
118
gnn24x7

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി ഡബ്ലിനും, ഡബ്ലിനു സമീപമുള്ള പ്രദേശങ്ങളുമാണ് അദ്ദേഹത്തിന്റെ പ്രവർത്തന മേഖല. പീസ് കമ്മീഷണർ സ്ഥാനം പ്രതിഫലം ഇല്ലാതെ ചെയ്യുന്ന ഒരു സേവനമാണ് (Honorary Service). അയർലണ്ടിലെ വിവിധ സേവനങ്ങൾക്ക് ആവശ്യമായ രേഖകൾ സാക്ഷ്യപ്പെടുത്തുക, സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുക, ഓർഡറുകൾ ഒപ്പിടുക തുടങ്ങിയവായാണ് പീസ് കമ്മീഷനറുടെ പ്രധാന ചുമതലകൾ. അവശ്യ ഘട്ടങ്ങളിൽ സമൻസും, വാറന്റും പുറപ്പെടുവിക്കാനുള്ള അധികാരവും പീസ് കമ്മീഷനറുടെ ചുമതലകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ CSSD വിഭാഗത്തിൽ നിന്നു വിരമിച്ച രാജൻ ദേവസ്യ ‘മലയാളം’ എന്ന സാംസ്‌കാരിക സംഘടനയുടെ സെക്രട്ടറി ആയി നിലവിൽ പ്രവർത്തിക്കുന്നു.email: rajanvayalumkal@yahoo.ieMobile: 0870573885

gnn24x7