ഡബ്ലിനിലെ ആശുപത്രിയിൽ രോഗിയായിരുന്നപ്പോൾ തന്നെ പരിചരിച്ച നഴ്‌സിനോടുള്ള നന്ദി സൂചകമായി, തന്റെ വിൽപത്രത്തിൽ €25,000 സമ്മാനം നൽകിയിരിക്കുകയാണ് ഒരു ബിസ്സിനസ്സുകാരൻ. ഫൈൻഡേഴ്‌സ് ഇന്റർനാഷണൽ അയർലണ്ടിന്റെ സഹായത്തോടെയാണ് നഴ്‌സിനെ കണ്ടെത്തിയത്. തുകയുടെ അവകാശം ഉന്നയിച്ച് അതേ പേരുള്ള മറ്റൊരു നഴ്സും രംഗത്തെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ യഥാർത്ഥ അവകാശിയെ കണ്ടെത്തുകയായിരുന്നു. ബിസിനസ്സുകാരന്റെയോ നഴ്സിന്റെയോ പേരുകൾ വെളുപ്പെടുത്താതെ ആയിരുന്നു അന്വേഷണം നടത്തിയതും, ഒടുവിൽ അവകാശിയെ കണ്ടെത്തിയതും.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































