gnn24x7

ശീത കൊടുങ്കാറ്റ്: ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ; വിമാന സർവീസുകൾ തടസ്സപ്പെടുമെന്ന് ഡബ്ലിൻ എയർപോർട്ട്

0
143
gnn24x7

യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞും ഐസും കലർന്ന ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റ് അവധിക്കാല വാരാന്ത്യ വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഉദ്യോഗസ്ഥർ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.വെള്ളിയാഴ്ച മാത്രം അമേരിക്കകത്തും പുറത്തുമുള്ള 1,600ലധികം വാണിജ്യ വിമാന സർവിസുകൾ റദ്ദാക്കി. പ്രതികൂല കാലാവസ്ഥ മൂലം 7,800ലധികം വിമാന സർവിസുകൾ വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് സർവിസ് ഫ്ലൈറ്റ് അവെയർ അറിയിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

നാഷനൽ വെതർ സർവിസ് ന്യൂയോർക്ക് സംസ്ഥാനത്തും കണക്റ്റിക്കട്ടിലുമുടനീളം ഐസ്-ശീത കൊടുങ്കാറ്റ് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പല നഗരങ്ങളും മഞ്ഞിനടിയിലാണ്. പലയിടങ്ങളിലും ഒരു അടി വരെ മഞ്ഞുവീഴ്ച ഉണ്ടായേക്കുമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്.2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന മഞ്ഞുവീഴ്ചയാണ് ന്യൂയോർക്ക് നഗരത്തിലേത്. റോഡിലെ അപകടകരമായ സാഹചര്യങ്ങളെക്കുറിച്ച് ഗവർണർ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കൊപ്പം മഴയും പ്രവചിച്ചിട്ടുണ്ട്.

അമേരിക്കയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മഞ്ഞുവീഴ്ച മൂലം വിമാന സർവീസുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് ഡബ്ലിൻ വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡബ്ലിൻ വിമാനത്താവളത്തിനും ന്യൂയോർക്കിനും ഇടയിലുള്ള ഒരു വിമാനം ഇന്നലെ രാവിലെ റദ്ദാക്കി.അടുത്ത രണ്ട് ദിവസങ്ങളിൽ യാത്ര ചെയ്യുള്ളവർ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി അവരുടെ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് വിമാനത്താവള വക്താവ് ഗ്രേം മക്വീൻ പ്രസ്താവനയിൽ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7