അയർലണ്ടിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 9,175 ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾ അയർലണ്ടിൽ പഠിക്കുന്നുണ്ട്. മൊത്തം അന്താരാഷ്ട്ര വിദ്യാർത്ഥി ജനസംഖ്യയുടെ 10% ആണിത്. കഴിഞ്ഞ വർഷം 44,500 അന്താരാഷ്ട്ര വിദ്യാർത്ഥികൾ അയർലണ്ടിലെത്തി. മുൻ വർഷം ഇത് 40,000 ആയിരുന്നു, 10% വർദ്ധനവ്. തുടർച്ചയായ നാലാം വർഷമാണ് ഈ വളർച്ച കൈവരിക്കുന്നത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
2023/24 അധ്യയന വർഷം വരെ, അമേരിക്കയിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഏറ്റവും കൂടുതൽ. കഴിഞ്ഞ വർഷം, അമേരിക്കൻ വിദ്യാർത്ഥികളുടെ എണ്ണം 6,125 അഥവാ 8% ആയിരുന്നു. യുഎസ് രണ്ടാം സ്ഥാനത്താണ്. ചൈന, യുകെ, കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, കുവൈറ്റ് എന്നിവയുൾപ്പെടെ 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അയർലണ്ടിൽ പഠിക്കുന്നുണ്ട്. ബിരുദം നേടുക മാത്രമല്ല, വ്യക്തമായ കരിയർ പടുത്തുയർത്താനുള്ള സാഹചര്യം നൽകുന്ന ഇടമായി വിദ്യാർഥികൾ ൾ അയർലണ്ടിനെ കാണുന്നുണ്ടെന്ന് വൺസ്റ്റെപ്പ് ഗ്ലോബലിന്റെ സ്ഥാപകയും സിഇഒയുമായ അരിത്ര ഘോഷാൽ പറഞ്ഞു.
ബിരുദ പ്രവേശനത്തിൽ 9% വർധനവുണ്ടായപ്പോൾ ബിരുദാനന്തര ബിരുദ പഠനത്തിൽ 11% വർധനവുണ്ടായി. STEM, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സുരക്ഷ, sustainability എന്നിവയാണ് വിദ്യാർഥികൾ ഏറെ താല്പര്യപ്പെടുന്ന കോഴ്‌സുകൾ. ബ്രെക്സിറ്റും ഇറാസ്മസ് പ്രോഗ്രാമിൽ നിന്ന് യുകെ പിന്മാറിയതും കാരണം തുടർച്ചയായ നാലാം വർഷവും യുകെയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം 5% കുറഞ്ഞു.ശക്തമായ വളർച്ച ഉണ്ടായിരുന്നിട്ടും, നീണ്ട വിസ പ്രോസസ്സിംഗ് സമയം, വിദ്യാർത്ഥികളുടെ താമസ ലഭ്യതയിലെ കുറവ്, ഇന്ത്യൻ വംശജരായ വിദ്യാർത്ഥികൾക്ക് നേരെയുള്ള സമീപകാല സുരക്ഷാ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==





































