INMO നാഷണൽ എക്സിക്യൂട്ടീവ് കൗൺസിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. നിലവിലെ കൗൺസിൽ അംഗങ്ങളായ വർഗീസ് ജോയ്, ത്രേസ്യ ദേവസ്സി MNI സ്ഥാനാർഥികളായി ഇത്തവണയും മത്സരിക്കുന്നു. മാനേജ്മെന്റ് കാറ്റഗറിയിലാണ് ഇരുവരും മത്സരിക്കുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനും, അവകാശ സംരക്ഷണത്തിനും, മികവുറ്റ നേതൃത്വത്തിനായി ഇവരെ തെരഞ്ഞെടുക്കാം.

ഡബ്ലിനിലെ ചെറി ഓർച്ചാർഡ് ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ആണ് വർഗീസ് ജോയ്. അയർലണ്ടിൽ കഴിഞ്ഞ 22 വർഷക്കാലമായി നഴ്സിംഗ് മേഖലയിൽ സേവനമനുഷ്ഠിക്കുകയാണ് വർഗീസ് ജോയ്. മേറ്റർ മിസെറിക്കോർഡിയ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നഴ്സിംഗ് ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ, ആണ് ത്രേസ്യ ദേവസ്സി. 2005 മുതൽ ഞാൻ INMO അംഗമാണ്. ഇരുവരും നിലവിൽ എക്സിക്യൂട്ടീവ് കൗൺസിലിൽ അംഗമാണ്.


Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3





































