gnn24x7

അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച ‘ഞാൻ കണ്ട കുറെ മനുഷ്യർ’ പ്രകാശനം ചെയ്തു

0
59
gnn24x7

കോട്ടയം: അയർലൻഡ് മലയാളി അനിൽ രാമപുരം രചിച്ച ‘ഞാൻ കണ്ട കുറെ മനുഷ്യർ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ പുസ്തക പ്രകാശനം നിർവഹിച്ചു. ചലച്ചിത്ര നടൻ ഗിന്നസ് പക്രു പുസ്തകം ഏറ്റുവാങ്ങി. രാമപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശാന്താറാം അധ്യക്ഷത വഹിച്ചു. വയലാർ ശരത്ചന്ദ്ര വർമ മുഖ്യ പ്രഭാഷണം നടത്തി.

അയർലൻഡിൽ നഴ്സായി ജോലി നോക്കുന്ന അനിൽ രാമപുരം തന്‍റെ ജീവിതത്തിൽ കണ്ടുമുട്ടിയ വ്യക്തിത്വങ്ങളെക്കുറിച്ചാണ് കഥാ സമാഹാരം പുറത്തിറക്കിയത്. 10 ചെറുകഥകളാണ് പുസ്തകത്തിലുള്ളത്. യാന്ത്രികമായ പ്രവാസ ജീവിതത്തിന്‍റെ ഒറ്റപ്പെടലിൽ ജോലിയുടെ ഇടവേളകളിൽ ലഭിച്ച സമയങ്ങളിലാണ് അനിൽ പുസ്തക രചന പൂർത്തിയാക്കിയത്. പുസ്തകം ഏറ്റുവാങ്ങിയ ഗിന്നസ് പക്രുവിനെപ്പറ്റിയും, ‘അത്ഭുത മനുഷ്യൻ’ എന്ന പേരിൽ ഒരു കഥ പുസ്തകത്തിലുണ്ട്.

അയർലൻഡിലെ ഗവ. ഹോസ്പിറ്റൽ ക്ലിനിക്കൽ നഴ്സിങ് മാനേജരായി ജോലി നോക്കുന്ന ഭാര്യ ജൂഡിയും, ഏക മകൾ ആൻഡ്രിയയുമാണ് എഴുത്തിന് കരുത്തായതെന്ന് അനിൽ പറയുന്നു. മാൻ ബുക്കർ പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട ‘മഗ്ദലനയുടെ പെൺസുവിശേഷത്തിന്‍റെ’ രചയിതാവ് അഡ്വ. രതീദേവി ഷിക്കാഗോയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ചിത്രരശ്മി ബുക്സാണ് പ്രസാധകർ.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7