മിഷിഗൺ: മിഷിഗണിലെ സിനഗോഗ് ആക്രമിച്ച വ്യക്തിയുടെ സഹോദരൻ ഹിസ്ബുള്ള കമാൻഡറാണെന്ന അവകാശവാദവുമായി ഇസ്രയേൽ പ്രതിരോധ സേന. കഴിഞ്ഞ ആഴ്ച വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള കമാൻഡറിന്റെ സഹോദരനാണ് സിനഗോഗിലേക്ക് സ്ഫോടക വസ്തുക്കളുമായി കാർ ഓടിച്ച് കയറ്റി കൊല്ലപ്പെട്ട അയ്മൻ മുഹമ്മദ് ഗസാലി എന്നാണ് ഇസ്രയേൽ പ്രതിരോധ സേന അവകാശപ്പെടുന്നത്. ഇയാളുടെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ മാർച്ചിൽ ലെബനനിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഹിസ്ബുള്ളയിലെ ബദർ യൂണിറ്റിലെ ആയുധ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് ഇയാളുടെ സഹോദരൻ ഇബ്രാഹിം മുഹമ്മദ് ഗസാലിയാണെന്ന് ഐഡിഎഫ് വാദിക്കുന്നത്. ഇബ്രാഹിം മുഹമ്മദ് ഗസാലി ഒരു ഹിസ്ബുള്ള ഭീകരനാണെന്നും യുദ്ധത്തിലുടനീളം ഇസ്രായേൽ സിവിലിയന്മാർക്ക് നേരെ നൂറുകണക്കിന് റോക്കറ്റുകൾ തൊടുത്തുവിട്ട യൂണിറ്റിന്റെ കമാൻഡറായിരുന്നു ഇയാളെന്നും ഇസ്രായേൽ സൈന്യം ഞായറാഴ്ച എക്സിൽ വിശദമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഹിസ്ബുള്ള സൈനിക കേന്ദ്രത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായും ഐഡിഎഫ് വ്യക്തമാക്കി.
വാർത്ത: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































