gnn24x7

സെനറ്റ് പ്രൈമറിയിൽ രാജ കൃഷ്ണമൂർത്തിക്ക് അപ്രതീക്ഷിത തോൽവി; അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള ചരിത്രപരമായ നീക്കത്തിന് കനത്ത തിരിച്ചടി

0
44
gnn24x7

ഷിക്കാഗോ: അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ഇന്ത്യൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഇലനോയി സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി. വൻ തുക പ്രചാരണത്തിനായി ചിലവഴിച്ചിട്ടും ലെഫ്റ്റനന്റ് ഗവർണർ ജൂലിയാന സ്ട്രാറ്റണോടാണ് അദ്ദേഹം പരാജയപ്പെട്ടത്. ഇതോടെ അമേരിക്കൻ സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാകാനുള്ള കൃഷ്ണമൂർത്തിയുടെ ചരിത്രപരമായ നീക്കത്തിന് താൽക്കാലികമായി വിരാമമായി.

ഡൊണാൾഡ് ട്രംപിന്റെ അനുയായികളിൽ നിന്നും ഇമിഗ്രേഷൻ എൻഫോഴ്സ്‌മെന്റുമായി ബന്ധമുള്ള കമ്പനികളിൽ നിന്നും കൃഷ്ണമൂർത്തി ഫണ്ട് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. ഇത് ഡെമോക്രാറ്റിക് വോട്ടർമാർക്കിടയിൽ അദ്ദേഹത്തിന് തിരിച്ചടിയായി.

ഇലനോയി ഗവർണർ ജെ.ബി. പ്രിറ്റ്‌സ്‌കറുടെ ശക്തമായ പിന്തുണ ജൂലിയാന സ്ട്രാറ്റണ് ഗുണകരമായി.

കൃഷ്ണമൂർത്തി ഏകദേശം 30 മില്യൺ ഡോളറിലധികം പ്രചാരണത്തിനായി ചിലവഴിച്ചപ്പോൾ, സ്ട്രാറ്റൺ വളരെ കുറഞ്ഞ തുക മാത്രമാണ് ചിലവഴിച്ചത്. പണം കൊണ്ട് മാത്രം വിജയം നേടാനാവില്ലെന്ന് ഈ ഫലം തെളിയിച്ചു.
കറുത്തവർഗക്കാരുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ കൃഷ്ണമൂർത്തിയുടെ അനുകൂലികൾ ശ്രമിച്ചെന്ന ആരോപണവും സ്ട്രാറ്റണ് അനുകൂലമായ വികാരം സൃഷ്ടിക്കാൻ കാരണമായി.

തന്റെ പരാജയം അംഗീകരിച്ച കൃഷ്ണമൂർത്തി, ഒരു കുടിയേറ്റക്കാരനായ തനിക്ക് രാജ്യത്തെ സേവിക്കാൻ അവസരം നൽകിയ അമേരിക്കയ്ക്ക് നന്ദി പറഞ്ഞു. ഡെമോക്രാറ്റുകൾ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി പി ചെറിയാൻ

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7