“ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം.
ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള അതിഥി. ഇനി ഒരിക്കലും തിരിച്ചു വരില്ലാ എന്ന ഉറപ്പോടെ എന്നെന്നേക്കുമായി ആ അതിഥിയെ മടക്കി അയച്ചു …..”
”സത്യത്തിൽ നമ്മൾ അയാളെയല്ല നിരീക്ഷിച്ചു കൊണ്ടിരുന്നത്…. അയാൾ നമ്മളെയാണ്….”
ഈ വാക്കുകൾ മലയാളികളുടെ മനസ്സിൽ നീറ്റലായി ഇന്നും നിലനിൽക്കുന്നു
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങളിലെ സംഭാഷണങ്ങളാണ്.
മലയാളി പ്രേഷകർ നെഞ്ചിലേറ്റിയ ജോർജ് കുട്ടിയുടേയും ജോർജ് കുട്ടിയുടെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ്റേയും വാക്കുകളാണിത്.
ഇനി നമുക്ക് ഇതുവരെ കേൾക്കാത്ത ചില കാര്യങ്ങൾ കൂടി കേൾക്കാം ….
“സ്വന്തമെന്നു പറയാൻ ആരുമില്ലായിരുന്നു….
കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു
ഞാൻ സ്വന്തമാക്കിയതാണ് എൻ്റെ കുടുംബം…
അതു തകരുമെന്ന ഘട്ടം വന്നപ്പോൾ
മുമ്പും പിമ്പും ചിന്തിക്കാതെ പ്രവർത്തിച്ചു പോയി….
അതിനിടയിൽ ആരൊക്കെ വേദനിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കിയില്ല …..
: എനിക്കു പേടിയാ സാറെ..
ഇതുപോലെ ഇനി ആരൊക്കെയുണ്ടന്ന് എനിക്കറിയില്ല…..”
പ്രദർശന സഞ്ജമായി വരുന്ന ദൃശ്യം -3 യിലെ ജോർജ്യ കുട്ടിയുടെ വാക്കുകളാണിത്.
ഒരുപക്ഷെ കേരളം കണ്ണീരോടെയും ഉത്ക്കണ്ഠയോടെയും കേട്ടിരിക്കാൻ സാധ്യതയുള്ള നെഞ്ചു തുളച്ചുകയറുന്ന വാക്കുകൾ.
ദൃശ്യം-3 യുടെ പുറത്തുവിട്ട ടീസറിലേതാണ് വാക്കുകൾ.
മോഹൻലാലിൻ്റെ ജൻമദിനമായ മെയ് ഇരുപത്തിയൊന്നിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുകയാണ് ദൃശ്യം-3.
അതിൻ്റെ മുന്നോടിയായുള്ള പ്രൊമോഷൻ്റെ ഭാഗമായി പുറത്തുവിട്ട ഈ ടീസർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്
മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ സിനിമയായി വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമക്കു ലഭിച്ച സ്വീകാര്യത പിന്നീട് ദൃശ്യം-2 വിലും കണ്ടു.
ഇപ്പോൾ മൂന്നാം ഭാഗത്തിനായി വീർപ്പടക്കി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളികൾ.
അവരുടെ പ്രതീക്ഷകൾക്ക് മുന്നിൽ ഇക്കുറി സംവിധായകൻ ജീത്തു ജോസഫ് എന്തു മാജിക്കാണു കാണിക്കുന്നതെന്ന്
കാത്തിരിക്കുകയാണ് പ്രേഷകസമൂഹം.
വളരെ യാഥാർത്ഥ്യത്തോടെയുള്ള സമീപനമാണ് ദൃശ്യം സിനിമകളെ പ്രേഷകർ ആകർഷിച്ചത്. ഇക്കുറിയും അപ്രതീഷക്കൊപ്പം തന്നെ ജോർജ് കുട്ടിയും കുടുംബവും എത്തുമെന്നുറപ്പിക്കാം
മോഹൻലാൽ, മീന, അൻസിബാ ഹസ്സൻ, എസ്തർ, എന്നിവർക്കു പുറമേ മലയാളത്തിലെ പ്രമുഖരായ അഭിനേതാക്കളുടെ ഒരു നിര തന്നെ ഈ ചിത്രത്തിലുണ്ട്.
മെയ് ഇരുപത്തിയൊന്നിന് ആശിർവ്വാദ് സിനിമാസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

































